ഡിഎംകെ നേതാവ് എ രാജയുടെ ഭാര്യ എംഎ പരമേശ്വരി അന്തരിച്ചു

ചെന്നൈ: മുൻ കേന്ദ്രമന്ത്രിയും ഡിഎംകെ നേതാവുമായ എ രാജ എംപിയുടെ ഭാര്യ എം.എ പരമേശ്വരി അർബുദ ബാധയെ തുടർന്ന് അന്തരിച്ചു. ആറുമാസമായി ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം. നേരത്തെ കേന്ദ്രത്തിലെ യുപിഎ സർക്കാറിൽ മന്ത്രിയായിരുന്നു.

ദിവസങ്ങളായി ഗുരുതരാവസ്​ഥയിലായിരുന്ന പരമേശ്വരി വെൻറിലേറ്റർ സഹായത്തോടെയാണ്​ ജീവൻ നിലനിർത്തിയിരുന്നത്​. ശനിയാഴ്​ച പകൽ ആശുപത്രിയിൽ രാജയുടെ കുടുംബത്തെ മുഖ്യമന്ത്രി സ്​റ്റാലിൻ സന്ദർശിച്ചിരുന്നു.പരമേശ്വരിയുടെ നിര്യാണത്തിൽ എംകെസ്​റ്റാലിൻ അനുശോചിച്ചു. എൻസിപി നേതാവ്​ സുപ്രിയ സുലെ പരമേശ്വരിയോടൊപ്പമുള്ള ഒരു ചിത്രം ട്വീറ്റ്​ ചെയ്​താണ്​ അനുശോചനം അറിയിച്ചത്​. നീലഗിരിയിൽ നിന്നുള്ള എംപിയാണ് എ രാജ.