Home Covid-19 ആറുമാസത്തിനുള്ളിൽ കൊറോണ മൂന്നാംതരംഗം; വ്യാപനം ഒഴിവാക്കാൻ വേണ്ടത് ജാഗ്രതയും നിയന്ത്രണവും

ആറുമാസത്തിനുള്ളിൽ കൊറോണ മൂന്നാംതരംഗം; വ്യാപനം ഒഴിവാക്കാൻ വേണ്ടത് ജാഗ്രതയും നിയന്ത്രണവും

0

തിരുവനന്തപുരം: ഇന്ത്യയിൽ അടുത്ത ആറുമാസത്തിനുള്ളിൽ കൊറോണ മൂന്നാംതരംഗം ഉണ്ടാകുമെങ്കിലും ആൾക്കൂട്ട പരിപാടികൾ നിയന്ത്രിച്ചാൽ അതിൻ്റെ വ്യാപനം തടയാനാകുമെന്ന് ആരോഗ്യവിദഗ്ധർ. ജാഗ്രതയോടെ നീങ്ങിയാൽ അടുത്ത ഘട്ടത്തിൽ അടച്ചുപൂട്ടൽ പൂർണമായി ഒഴിവാക്കാൻ കഴിയുമെന്നാണ് സൂചന.

ഒക്‌ടോബറോടെ മൂന്നാം തരംഗത്തിൻ്റെ തെളിവുകൾ പ്രകടമാകും. സംസ്ഥാനത്ത്‌ രണ്ടാംതരംഗം പ്രകമ്പനം കുറഞ്ഞുവരുകയാണ്. അതിനാൽ, മൂന്നാംതരംഗത്തെ നേരിടാനുള്ള ഒരുക്കം വീട്ടിൽനിന്നുതന്നെ തുടങ്ങണമെന്നാണ്‌ ആരോഗ്യവിദഗ്ധർ പറയുന്നത്‌. വിവിധ ഘട്ടങ്ങളിലായി കൂട്ടായ്മകളും ആഘോഷങ്ങളുമാണ്‌ സംസ്ഥാനത്തെ കൊറോണ നിരക്ക്‌ വർധിക്കാൻ കാരണമായത്‌.

അടച്ചുപൂട്ടൽ അവസാനിച്ചാലും കൂട്ടായ്മകളിൽനിന്ന്‌ സ്വയം ഒഴിഞ്ഞുനിൽക്കണം. പ്രായമായവരും കുട്ടികളും വീടുകളിൽ കഴിയുന്നത്‌ തുടരണം. രണ്ട്‌ ഡോസ്‌ വാക്സിൻ സ്വീകരിച്ചവരും സ്വയം പ്രതിരോധം ഉറപ്പാക്കണം.

ചികിത്സയിലുള്ളവരുടെ എണ്ണം പരമാവധി കുറയ്ക്കുകയാണ്‌ അടച്ചിടൽ തുടരുന്നതിന്റെ ലക്ഷ്യം. ഇതിലൂടെ ഐസിയു, വെന്റിലേറ്റർ കിടക്കകളും ഒഴിയും. അടുത്ത തരംഗത്തെയും ശക്തമായി നേരിടാനും എല്ലാവർക്കും ചികിത്സ ഉറപ്പിക്കാനും സാധിക്കും. തെരഞ്ഞെടുപ്പിന് ശേഷം ഏപ്രിൽ അവസാനത്തോടെയാണ്‌ സംസ്ഥാനത്ത്‌ പ്രതിദിന കൊറോണ നിരക്ക്‌ കുത്തനെ ഉയർന്നത്‌.

അടച്ചിടലിലൂടെയും മികച്ച പ്രവർത്തനങ്ങളുടെയും ഫലമായി പല ജില്ലയിലും കൊറോണ കേസുകൾ കുറയ്‌ക്കാൻ സാധിച്ചു. അടുത്ത ഘട്ടത്തിൽ അടച്ചുപൂട്ടൽ സാധ്യത പൂർണമായി ഒഴിവാക്കുകയാണ്‌ ലക്ഷ്യം. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്‌ പത്ത്‌ ശതമാനമത്തിൽ താഴെ നിർത്താനായിരിക്കും കൂടുതൽ ശ്രദ്ധ.

LEAVE A REPLY

Please enter your comment!
Please enter your name here