തിരുവനന്തപുരം: ഇന്ധനവില വീണ്ടും കൂട്ടി എണ്ണക്കമ്പിനികൾ. പെട്രോളിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95.98 രൂപയും ഡീസലിന് 91.28 രൂപയും ആയി. കൊച്ചിയിൽ പെട്രോളിന് വില 94.4 രൂപയും ഡീസലിന് 90.46 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ഒരു മാസത്തിനിടെ പതിനഞ്ചാം തവണയാണ് ഇന്ധനവില കൂട്ടുന്നത്.
കമ്പിനികൾ അടിക്കടി വില കൂട്ടിയിട്ടും കേന്ദ്രസർക്കാർ നിസ്സംഗത തുടരുകയാണ്. നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരുവാൻ സംസ്ഥാന സർക്കാരും തയ്യാറല്ല. ജനകീയ പ്രശ്നങ്ങളിൽ സ്വമേധയാ കേസ് എടുക്കാറുള്ള കോടതികളും മൗനം പാലിച്ചതോടെ സാധാരണക്കാർക്ക് ആരും ആശ്രയമില്ലാതെയായി.