കൊറോണ വൈറസിൻ്റെ ഉത്ഭവം ചൈനയിൽ നിന്ന് തന്നെ; ചൈനയുടെ പിഴവ് ചൂണ്ടികാട്ടുന്ന തെളിവുകൾ പുറത്തുവിട്ട് അമേരിക്ക

ന്യുയോര്‍ക്ക്: ലോകം മുഴുവന്‍ മഹാമാരിയുടെ പിടിയിലമർന്നത് ചൈനയുടെ പിഴവ് മൂലമെന്നു സ്ഥിരീകരിക്കുന്ന തെളിവുകള്‍ പുറത്തുവിട്ട് അമേരിക്ക. കൊറോണയുടെ ആവിര്‍ഭാവത്തിന് 2012 വരെ പഴക്കമുണ്ടെന്നു സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. അമേരിക്കയുടെ അതീവ രഹസ്യമായ രഹസ്യാന്വേഷണ ഫയലുകളിലെ വിവരങ്ങളെ അടിസ്ഥാനമാക്കി വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഇതില്‍ രേഖപ്പെടുത്തിയിടിക്കുന്ന കാര്യങ്ങള്‍ ഇങ്ങനെ, മോയ്ജാംഗ് പ്രവിശ്യയിലെ, ഉപേക്ഷിക്കപ്പെട്ട ഒരു പഴയ ചെമ്പ് ഖനി ശുദ്ധീകരിക്കുന്നതിനായി മൂന്നു ശുചീകരണ തൊഴിലാളികളെ നിയോഗിച്ചിരുന്നു. വവ്വാലിന്റെ ഗന്ധം നിറഞ്ഞു നിന്നിരുന്ന ഇവിടെ മലമൂത്ര വിസര്‍ജ്ജനത്തിന്റെയും രൂക്ഷ ഗന്ധമായിരുന്നു. ആഴ്ചകള്‍ ഇവിടെ കഴിഞ്ഞ ഇവര്‍ക്ക് പനിയും നിമോണിയയും ഉണ്ടായി. പിന്നീട് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മറ്റു മൂന്നു ചെറുപ്പക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു.

അധികം താമസിയാതെ അവര്‍ക്കും ചുമ, പനി തുടങ്ങി, ഇന്നത്തെ കൊറോണ ലക്ഷണങ്ങളോട് സമാനമായ എല്ലാ ലക്ഷണങ്ങളും അവര്‍ കാണിച്ചുതുടങ്ങി. തുടര്‍ന്ന് ആറ് തൊഴിലാളികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വെന്റിലേറ്റര്‍ ചികിത്സ നല്‍കേണ്ടി വന്നു. ഇവരില്‍ മൂന്നുപേര്‍ മരിക്കുകയും ചെയ്തു. ഈ ആറുപേരില്‍ നിന്നെടുത്ത രക്തസാമ്പിളുകള്‍ വുഹാനിലെ ആഗോള പ്രശസ്തമായ വുഹാന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് വൈറോളജിയില്‍ പരിശോധനക്കായി അയച്ചു.

ചൈനയില്‍ മാരകമായ വൈറസുകളില്‍ പരീക്ഷണം നടത്താന്‍ അനുവാദമുള്ള ഏക ലബോറട്ടറി ഇതാണ്.വവ്വാലുകളുടെ മലത്തെ പൊതിഞ്ഞുകിടന്ന ഫംഗസില്‍ ഉണ്ടായിരുന്ന ഒരു രോഗകാരിയാണ് രോഗത്തിന് ഉത്തരവാദി എന്ന് അവര്‍ കണ്ടെത്തുകയുണ്ടായി. എന്നാല്‍, ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലബോറട്ടറിയോ ചൈനീസ് ഭരണകൂടമോ പുറത്തുവിട്ടില്ല. റിപ്പോര്‍ട്ടിന്റെ അടുത്തഘട്ടം സൂചിപ്പിക്കുന്നത് 2019 നവംബറിലെ സംഭവവികാസങ്ങളാണ്.

നവംബര്‍ മാസത്തില്‍ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ശാസ്ത്രജ്ഞര്‍ക്ക് നേരത്തേ സൂചിപ്പിച്ച അതേ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായി. തുടര്‍ന്ന് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖനിതൊഴിലാളികള്‍ രോഗബാധിതരായതിനെ തുടര്‍ന്ന് നാല് ഡോക്ടര്‍മാര്‍ അവരുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച്‌ വുഹാന്‍ ലാബിലേക്ക് അയച്ചു. ഒൻപത് വൈറസുകൾ ആ സാമ്പിളുകളില്‍ നിന്നും ലഭിച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇതില്‍ വവ്വാലിന്റെ ഗുദദ്വാരം സ്ഥിതിചെയ്യുന്നിടത്ത് വസിക്കുന്ന വൈറസിന് റാ ടിജി13 എന്ന് ഡോ. ഷീ നാമകരണം ചെയ്തു.

ഇത് സംഭവിക്കുന്നത് ചൈന കൊറോണ വൈറസിന്റെ സാന്നിദ്ധ്യം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനും ഒരു മാസം മുൻപാണ്. ഒസ്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഖനിയിലെ ശുചീകരണ തൊഴിലാളികളെ ബാധിച്ച അതേ രോഗകാരി തന്നെയാണ് ഒൻപത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി 35 ലക്ഷം പേരിലധികം ജീവനുകള്‍ കവര്‍ന്നെടുത്തത് എന്നാണ് അമേരിക്കയുടെ കണ്ടെത്തല്‍.

എന്നാല്‍ ആരംഭം മുതല്‍ തന്നെ ഈ സിദ്ധാന്തം ചൈന നിഷേധിച്ചു വരികയാണ്. ഇത് ഒരു ജന്തുജന്യ രോഗമാണെന്ന നിലപാടാണ് ചൈനയ്ക്ക്. വവ്വാല്‍ പോലുള്ള ജീവികളില്‍ നിന്നും വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ച്‌ ഉണ്ടാകുന്ന രോഗം.