പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ യുഡിഎഫ് ചെയർമാനായി തെരഞ്ഞെടുത്തു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെ യുഡിഎഫ് ചെയർമാനായി തെരഞ്ഞെടുത്തു. യുഡിഎഫ് യോ​ഗത്തിലാണ് സതീശനെ ചെയർമാനായി തെരഞ്ഞെടുത്തത്. യുഡിഎഫ് കൺവീനർ എംഎം ഹസനാണ് യോ​ഗ തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിച്ചത്.

യുഡിഎഫിന്റെത് ദയനീയ തോൽവിയല്ല. അഴിമതി വിലയിരുത്താൻ ജനങ്ങൾ തയാറായില്ല. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാരിന് നേട്ടമായെന്നും ഹസൻ പറഞ്ഞു.