അ​ർ​മേ​നി​യ​ൻ ക​ത്തോ​ലി​ക്കാ സ​ഭാ ത​ല​വ​ൻ ക​ത്തോ​ലി​ക്കോ​സ് പാ​ത്രി​യാ​ർ​ക്കീ​സ് ഗ്രി​ഗ​റി പീ​റ്റ​ർ ഇ​രു​പ​താ​മ​ൻ കാ​ലം​ചെ​യ്തു

ബെ​യ്റൂ​ട്ട്: അ​ർ​മേ​നി​യ​ൻ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ത​ല​വ​നാ​യ ക​ത്തോ​ലി​ക്കോ​സ് പാ​ത്രി​യാ​ർ​ക്കീ​സ് ഗ്രി​ഗ​റി പീ​റ്റ​ർ ഇ​രു​പ​താ​മ​ൻ (86) കാ​ലം​ചെ​യ്തു. ലെ​ബ​നോ​നി​ലെ ബെ​യ്റൂ​ട്ടി​ൽ ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു അ​ന്ത്യം. സം​സ്കാ​രം 29ന് ​ലെ​ബ​നോ​നി​ലെ ബ്സോ​മ്മ​ർ-​കെ​സ​ർ​വാ​ൻ ക​ത്തോ​ലി​ക്കാ പാ​ത്രി​യാ​ർ​ക്കേ​റ്റി​ൻറെ ഔ​ർ ലേ​ഡി ഓ​ഫ് അ​സം​പ്ഷ​ൻ ആ​ശ്ര​മ സെ​മി​ത്തേ​രി​യി​ൽ.

സെ​ൻറ്-​ഡെ​ക്രോ​യി​ക്സ്-​ഡെ-​പാ​രീ​സ് രൂ​പ​ത​യു​ടെ മെ​ത്രാ​നാ​യി സേ​വ​നം ചെ​യ്ത അ​ദ്ദേ​ഹം 2013-ൽ ​ത​ത്സ്ഥാ​ന​ത്ത് നി​ന്നും വി​ര​മി​ച്ചു. ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​നാ​ണ് ഗ്രി​ഗ​റി പീ​റ്റ​ർ അ​ർ​മേ​നി​യ​ൻ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ ഇ​രു​പ​താ​മ​ത് ക​ത്തോ​ലി​ക്കോ​സ് പാ​ത്രി​യാ​ർ​ക്കീ​സാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ക​ർ​ദ്ദി​നാ​ൾ ലി​യോ​ണാ​ർ​ഡോ സാ​ന്ദ്രി അ​ട​ക്ക​മു​ള്ള പ്ര​മു​ഖ​ർ പാ​ത്രി​യാ​ർ​ക്കീ​സ് ഗ്രി​ഗ​റി പീ​റ്റ​റു​ടെ വി​യോ​ഗ​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. അ​ർ​മേ​നി​യ​ൻ പ്ര​സി​ഡ​ൻറ് അ​ർ​മെ​ൻ സാ​ർ​കി​സ്സി​യാ​നും അനുശോചിച്ചു.

1934-ൽ ​സി​റി​യ​യി​ലെ ആ​ല​പ്പോ​യി​ൽ ജ​നി​ച്ച അ​ദ്ദേ​ഹം പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ഇ​റ്റ​ലി​യി​ലേ​ക്ക് പോ​യി. ത​ത്വ​ശാ​സ്ത്ര​ത്തി​ലും ദൈ​വ​ശാ​സ്ത്ര​ത്തി​ലും ബി​രു​ദം നേ​ടി 1959 മാ​ർ​ച്ച്‌ 28ന് ​പൗ​രോ​ഹി​ത്യ പ​ട്ടം സ്വീ​ക​രി​ച്ചു. ബ്സോ​മ്മ​ർ ആ​ശ്ര​മ സ്കൂ​ൾ, അ​ർ​മേ​നി​യ​ൻ കാ​ത്ത​ലി​ക് മെ​സ്രോ​ബി​യ​ൻ സ്കൂ​ൾ, ബ്സോ​മ്മ​ർ കോ​ൺ​വെ​ൻറ് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ സേ​വ​ന​ങ്ങ​ൾ​ക്ക് ശേ​ഷം ഫ്രാ​ൻ​സി​ലെ അ​ർ​മേ​നി​യ​ൻ കാ​ത്ത​ലി​ക് എ​ക്സാ​ർ​ക്കാ​യി നി​യ​മി​ത​നാ​യി. 1977-ൽ ​ഫെ​ബ്രു​വ​രി 13നാ​ണ് മെ​ത്രാ​നാ​യി അ​ഭി​ഷി​ക്ത​നാ​വു​ന്ന​ത്.