തിരുവനന്തപുരം : പ്ലസ് വണ്‍ പരീക്ഷ ഓണാവധിയ്ക്കടുത്ത സമയത്ത് നടത്തും. ഈ സമയത്ത് പരീക്ഷ നടത്താനാവശ്യമായ ക്രമീകരണം ഒരുക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്രമന്ത്രി പിണറായി വിജയന്.
നേരത്തെ പരീക്ഷ നടത്തരുതെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ വിവിധ കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ തീരുമാനം അറിയിച്ചത്.
എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണ്ണയത്തിന് നിശ്ചയിക്കപ്പെട്ട അധ്യാപകരെ കൊറോണ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കും. ഓണ്‍ലൈന്‍ അഡ്വൌസിന്റെ വേഗത വര്‍ധിപ്പിക്കാന്‍ പിഎസ്സിക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
കണ്ണട ഷോപ്പുകൾ, നേത്ര പരിശോധകർ, ശ്രവണ സഹായി ഉപകരണങ്ങൾ വിൽക്കുന്നവ, കൃത്രിമ അവയവങ്ങൾ വിൽക്കുകയും നന്നാക്കുകയും ചെയ്യുന്നവ, ഗ്യാസ് അടുപ്പുകൾ നന്നാക്കുന്നവ, മൊബൈൽ -കമ്പ്യൂട്ടർ എന്നിവ നന്നാക്കുന്നവ എന്നീ സ്ഥാപനങ്ങൾക്ക് ആഴ്ചയിൽ രണ്ട് ദിവസം തുറക്കാൻ അനുമതി നൽകി.
നിർമാണ മേഖലയിൽ മെറ്റൽ ലഭിക്കാത്ത പ്രശ്നം പരിഹരിക്കുന്നതിൻ്റെ ഭാഗമായി ക്രഷറുകൾക്ക് കൊറോണ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം.