മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ പ്ര​തി​പ​ക്ഷ ചീ​ഫ് വി​പ്പ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള നി​യ​മ​സ​ഭ​യു​ടെ പ്ര​തി​പ​ക്ഷ ചീ​ഫ് വി​പ്പാ​യി അ​ഡ്വ. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യു​ഡി​എ​ഫ് നി​യ​മ​സ​ഭാ​ക​ക്ഷി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് പി.​സി. വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ യെ ​തെ​ര​ഞ്ഞെ​ടു​ത്തു.

അ​നൂ​പ് ജേ​ക്ക​ബ് എം​എ​ൽ​എ​യാ​ണ് പാ​ർ​ല​മെ​ൻറ​റി പാ​ർ​ട്ടി ട്ര​ഷ​റ​ർ. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻറെ അ​ധ്യ​ക്ഷ​ത​യി​ൽ നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ൽ ചേ​ർ​ന്ന പ​തി​ന​ഞ്ചാം കേ​ര​ള നി​യ​മ​സ​ഭ​യി​ലെ യു​ഡി​എ​ഫ് എം​എ​ൽ​എ​മാ​രു​ടെ പ്ര​ഥ​മ യോ​ഗ​ത്തി​ലാ​ണ് വി​വി​ധ സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്.

അതേസമയം കോൺഗ്രസ് പാർലമെന്ററി പാർട്ടി ഉപനേതാവായി കെ ബാബുവിനെ തെരഞ്ഞെടുത്തു. സെക്രട്ടറിയായി എ പി അനിൽകുമാറിനെയും തെരഞ്ഞെടുത്തു. ഐ സി ബാലകൃഷ്ണൻ (ട്രഷറർ ) ടി സിദ്ദിഖ്, എം വിൻസന്റ് (വിപ്പുമാർ ) എന്നിവരെ നിയമിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. ലിസ്റ്റിന് കോൺഗ്രസ്സ് പ്രസിഡന്റ് സോണിയാ ഗാന്ധി അംഗീകാരം നൽകി.