സംസ്ഥാനത്ത് 12 ജില്ലകളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ 12 ജില്ലകളിലെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം , ഇടുക്കി, എറണാകുളം,തൃശൂർ ,പാലക്കാട്, മലപ്പുറം, കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിലാണ് മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.