ന്യൂഡെൽഹി: ലക്ഷദ്വീപിലെ ജനങ്ങള്‍ക്കുമേല്‍ പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കേണ്ട യാതൊരു കാര്യവും ഇല്ലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ജനങ്ങളുടെ അവകാശത്തിനായി കോൺഗ്രസ് പോരാടും. ജനങ്ങള്‍ക്കുമേല്‍ പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കേണ്ട യാതൊരു കാര്യവും ബിജെപി സര്‍ക്കാരിനോ ഭരണകൂടത്തിനോ ഇല്ല.
ലക്ഷദ്വീപിന്റെ പൈതൃകം തകര്‍ക്കരുതെന്നും അവർ ആവശ്യപ്പെട്ടു. സാംസ്കാരിക പൈതൃകം നിലനിര്‍ത്താന്‍ ജനങ്ങള്‍ക്ക് അറിയാം. അവിടുത്തെ ജനങ്ങളുടെ അഭിപ്രായം ആരായാതെ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് ശരിയല്ല.
ചര്‍ച്ചകളാണ് ജനാധിപത്യത്തെ നിലനിര്‍ത്തുന്നത്. അവരുടെയും ദ്വീപുകളുടെയും നന്മയ്ക്ക് ഉതകുന്നത് എന്താണെന്ന് അവരോട് ചോദിക്കാതിരുന്നത് എന്തുകൊണ്ടാണ്. ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശത്തിനായി പോരാട്ടം നടത്തും. പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തു.