ഭീതി വിതച്ച് ബ്ലാക്ക് ഫംഗസും; പുണെയിൽ ബ്ലാക്ക് ഫംഗസ് ബാധിച്ച് 25 പേർ മരിച്ചു; 574 പേർക്ക് ഫംഗസ് ബാധ

പുണെ: ബ്ലാക്ക് ഫംഗസ് ബാധിച്ച് പുണെയിൽ ഇതുവരെ 25 പേർ മരിച്ചതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. മഹാരാഷ്ട്രയിൽ 574 പേർക്ക് ഫംഗസ് ബാധിച്ചതായും അധികൃതർ അറിയിച്ചു.

കൊറോണ സുഖപ്പെട്ടവരിൽ നടത്തിയ പരിശോധനയിലാണ് രോഗികളെ കണ്ടെത്തിയത്. പുണെ മുനിസിപ്പൽ കോർപറേഷൻെറ നിർദേശപ്രകാരമായിരുന്നു പരിശോധന.

500ലേറെ പേർക്ക് കർണാടകയിൽ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയതായി റിപ്പോർട്ട് വന്നതിന് പിന്നാലെയാണിത്. ബംഗളൂരുവിൽ മാത്രം 250ലേറെ പേരിലാണ് ഫംഗസ് ബാധ കണ്ടെത്തിയത്.

കൊറോണ മുക്തി നേടിയ ശേഷവും തീരാതലവേദനയും മുഖത്ത് നീർവക്കവും മാറാതെ തുടർന്നാൽ ബ്ലാക്ക് ഫംഗസ് പരിശോധന നടത്തണമെന്നാണ് ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മേധാവി ഡോ. രൺദീപ് ഗുലേറിയ പറയുന്നു.