തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കറായി എംബി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. തൃത്താല എംഎല്‍എയായ എംബി രാജേഷ് 96 വോട്ടുകള്‍ക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. എതിര് സ്ഥാനാര്ത്ഥിയയ യുഡിഎഫിന്റെ പി സി വിഷ്ണുനാഥിന് 40 വോട്ടാണ് ലഭിച്ചത്.
കേരള നിയമസഭയുടെ 23ാം സ്പീക്കറാണ് എം ബി രാജേഷ്. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നിയമസഭ ചേർന്നയുടൻ തന്നെ സ്പീക്കർ തെരഞ്ഞെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം വോട്ട് ചെയ്തത്.
ലോക്സഭയിൽ തുടർച്ചയായി രണ്ടു തവണ പാലക്കാടിനെ പ്രതിനിധീകരിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡൻറുമാണ്.