ബെയ്ജിങ്: ലോകമെമ്പാടും കോടികണക്കിന് ആളുകളുടെ ജിവിതം പ്രതിസന്ധിയിലാക്കുകയും ലക്ഷകണക്കിന് ആളുകളുടെ ജീവന്‍ കവരുകയും ചെയ്ത കൊറോണ വൈറസ് കേസ് ആദ്യമായി പുറത്ത് വരുന്നതിന് മുന്‍പ് തന്നെ വുഹാനിലെ ലാബ് ഗവേഷകര്‍ അജ്ഞാത രോഗത്തിന് ചികിത്സ തേടിയതായി റിപ്പോര്‍ട്ട്.
കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്‍പ് തന്നെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ഗവേഷകര്‍ അജ്ഞാതരോഗത്തിന് ചികിത്സ തേടിയെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മഹാമാരിയുടെ ഉറവിടം ചൈനീസ് ലാബ് തന്നെയെന്ന ആരോപണങ്ങള്‍ ശ്ക്തിപ്പെടുകയാണ്. വൈറസ് വ്യാപനത്തിനുള്ള സാധ്യതകളെക്കുറിച്ച് ഗവേഷകര്‍ക്ക് ധാരണയുണ്ടായിരുന്നുവെന്നതിന് തെളിവാണ് ഇതെന്നും വാള്‍സ്ട്രീറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കൊറോണ വ്യാപനം ഉണ്ടാകുന്നതിന് മുന്‍പ് 2019 നവംബറില്‍ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ മൂന്ന് ഗവേഷകര്‍ ആശുപത്രിയിലെത്തി ചികിത്സ തേടിയെന്നാണ്വാ ള്‍സ്ട്രീറ്റ് പറയുന്നത്. യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് വാള്‍സ്്ട്രീറ്റിന്റെ പുതിയ വെളിപ്പെടുത്തല്‍.
രോഗം ബാധിച്ച സമയവും ചികിത്സ തേടിയതിന്റെ വിവരങ്ങളും അടക്കംഗവേഷകര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുമ്പോഴും ഇവര്‍ക്ക് രോഗം സ്ഥീരികരിച്ചോ,മൂന്ന് പേരില്‍ കൂടുതല്‍ ചികിത്സയ്ക്ക എത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ക്ക് ഇതുവരെ കൃത്യമായ ഉത്തരമില്ല.
വൈറസ് വുഹാനിലെ ലാബില്‍ നിന്ന് തന്നെയാണ് പുറത്തുവന്നത് എന്നതിന് ഇനിയും വ്യക്തത ഇല്ലെങ്കിലും അതിനെ സാധൂകരിക്കുന്ന ഈ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ ചൈനയും അമേരിക്കയും തയ്യാറായിട്ടില്ല.
വൈറസ് വ്യാപനത്തില്‍ ചൈനയുടെ പങ്ക് വ്യക്തമാണെന്ന വിധത്തില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ കുറ്റപ്പെടുത്തിയെങ്കിലും ആരോപണങ്ങള്‍ ചൈന തള്ളിയിരുന്നു. എന്നാല്‍, നിലവിലെ റിപ്പോര്‍ട്ടുകള്‍ ചൈനയുടെ നിലപാടുകള്‍ക്ക് എതിരാണ്.
കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്നും പുറത്തുവന്നതല്ലെന്ന നിലപാടാണ് ചൈന ഇതുവരെയും സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍ കൊറോണയുടെ പ്രഭവ കേന്ദ്രം സംബന്ധിച്ച അന്വേഷണം നടത്താന്‍ ലോകാരോഗ്യ സംഘടന ആലോചിക്കുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്.
എന്നിരുന്നാലും ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ മുന്‍പ് നടന്ന പഠനം വൈറസിന്റെ ഉറവിടം തങ്ങളല്ലെന്ന് വ്യക്തമാക്കുന്നുവെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നത്. അന്വേഷണവുമായി സഹകരിക്കുന്നതായി നടിക്കുന്നുവെങ്കിലും ചൈനീസ് സര്‍ക്കാര്‍ കൂടുതല്‍ രേഖകള്‍ നല്‍കാന്‍വിമുഖത കാണിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ സംഘത്തിലെ ചില അംഗങ്ങള്‍ തന്നെ പറയുന്നുണ്ട്.