മണിപ്പൂരിലും മഹാരാഷ്ട്രയിലും ഭൂചലനം അനുഭവപ്പെട്ടു

ന്യൂഡെൽഹി: മണിപ്പൂരിലെ ഉഖ്രുലിലും മഹാരാഷ്​ട്രയിലെ കോലാപൂരിലും ഭൂചലനം അനുഭവപ്പെട്ടു. ഉഖ്രുലിൽ ഇന്ന് രാവിലെയുണ്ടായ ഭൂചലനം റിക്​ടർ സ്​കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയതായി നാഷനൽ സെൻറർ ഫോർ സെസിമോളജി അറിയിച്ചു.

രാവിലെ 6:56നാണ്​ ഭൂചലനമുണ്ടായത്​. മേയ്​ 15ന് ഉഖ്രുലിൽ​ ഇതേ തീവ്രതയിലുള്ള ഭൂചലനമുണ്ടായിരുന്നു. കോലാപൂരിലും ഇന്ന് രാവിലെ 09:16നുണ്ടായ ഭൂചലനത്തിന് റിക്​ടർ സ്​കെയിലിൽ​ 3.3 തീവ്രതയാണ്​ രേഖപ്പെടുത്തിയത്​.