Home Politics വിഡി സതീശൻ്റെ പ്രഖ്യാപനം വന്നു; ചെന്നിത്തല കന്റോൺമെൻ്റ് ഹൗസിൻ്റെ പടിയിറങ്ങി; താമസം മാറിയത് ഈശ്വര വിലാസം റോഡിലെ സ്വന്തം വീട്ടിലേക്ക്

വിഡി സതീശൻ്റെ പ്രഖ്യാപനം വന്നു; ചെന്നിത്തല കന്റോൺമെൻ്റ് ഹൗസിൻ്റെ പടിയിറങ്ങി; താമസം മാറിയത് ഈശ്വര വിലാസം റോഡിലെ സ്വന്തം വീട്ടിലേക്ക്

0

തിരുവനന്തപുരം: വിഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തെന്ന കോൺഗ്രസ് പ്രഖ്യാപനത്തിന് പിന്നാലെ രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞു. തിരുവനന്തപുരത്തെ ഈശ്വര വിലാസം റോഡിലെ സ്വന്തം വീട്ടിലേക്കാണ് ചെന്നിത്തല താമസം മാറിയത്.

ദിവസങ്ങൾ നീണ്ടു നിന്ന അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഇന്നാണ് കേരളത്തിലെ പ്രതിപക്ഷ നേതാവിന് സംബന്ധിച്ച് എഐസിസി തീരുമാനം പ്രഖ്യാപിച്ചത്.

ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും എതിർപ്പ് തള്ളിയായിരുന്നു കോൺഗ്രസ് ഹൈക്കമാന്റ് സതീശനെ തീരുമാനിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയാണ് തീരുമാനം അറിയിച്ചത്.

ഹൈക്കമാന്റ് തീരുമാനം മാറ്റത്തിന് വേണ്ടിയാണെന്ന് ഖാർഗെ പറഞ്ഞു. ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരെ ഖാർഗെ തീരുമാനം അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here