പലരും താമസിക്കാൻ മടിച്ച മൻമോഹൻ ബം​ഗ്ലാവ് ഏറ്റെടുത്ത് ആന്റണി രാജു; മന്ത്രിമാർക്ക് ഔദ്യോ​ഗിക വസതി ആയി

തിരുവനന്തപുരം: അന്ധവിശ്വാസത്തിൻ്റെ പേരിൽ മുമ്പ് പലരും താമസിക്കാൻ മടിച്ച മൻമോഹൻ ബം​ഗ്ലാവ് ഏറ്റെടുത്ത് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. ഇവിടെ താമസിച്ചാൽ ഭാഗ്യക്കേടെന്നായിരുന്നു ചിലരുടെ വിശ്വാസം. ഇതു കാരണം മുമ്പും ഈ ബം​ഗ്ലാവ് പലരും സ്വീകരിക്കാൻ മടിച്ചിരുന്നു. മൻമോഹൻ ബംഗ്ലാവിൽ താമസിക്കുന്നവർ ഏറെനാൾ അധികാരത്തിൽ തുടരില്ലെന്ന വിശ്വാസമായിരുന്നു കാരണം.

എന്നാൽ ആ വിശ്വാസം കഴിഞ്ഞ തവണ തോമസ് ഐസക് തകർത്തു. ഇത്തവണ അത് ആന്റണി രാജു ആവർത്തിക്കുകയും ചെയ്തു. എന്നാൽ തോമസ് ഐസക്കിന് ഇക്കുറി നിയമസഭ കാണാനായില്ലെന്നത് ചിലർ ചൂണ്ടിക്കാട്ടുന്നു.

മുൻപ് ​ഗൗരിയമ്മ താമസിച്ചിരുന്ന സാനഡുവിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് താമസിക്കാനെത്തുന്നത്. ധനമന്ത്രി കെഎൻ ബാല​ഗോപാൽ പൗർണമിയിലും ​ദേവസ്വംമന്ത്രി കെ രാധാകൃഷ്ണൻ എസെൻഡെയിനിലും താമസിക്കും.
മന്ത്രിമാരുടെ ഔദ്യോഗിക വസതി

1 മുഖ്യമന്ത്രി പിണറായി വിജയൻ- ക്ലിഫ് ഹൗസ്

2 കെ രാജൻ- ഗ്രേസ്, കന്റോൺമെന്റ് ഹൗസ് കോമ്പൗണ്ട്

3 റോഷി അഗസ്റ്റിൻ- പ്രശാന്ത്, ക്ലിഫ് ഹൗസ് കോമ്ബൗണ്ട്

4 കെ കൃഷ്ണൻകുട്ടി- പെരിയാർ, ക്ലിഫ് ഹൗസ് കോമ്ബൗണ്ട്

5 എകെ ശശീന്ദ്രൻ- കാവേരി, കന്റോൺമെന്റ് ഹൗസ് കോമ്പൗണ്ട്

6 അഹമ്മദ് ദേവർകോവിൽ- തൈക്കാട് ഹൗസ്, വഴുതക്കാട്

7 ആന്റണി രാജു- മൻമോഹൻ ബംഗ്ലാവ്, വെള്ളയമ്പലം

8 ജിആർ അനിൽ- അജന്ത, വെള്ളയമ്പലം

9 കെഎൻ ബാലഗോപാൽ- പൗർണമി, ക്ലിഫ് ഹൗസ് കോമ്പൗണ്ട്.

10 ആർ ബിന്ദു- സാനഡു, വഴുതക്കാട്

11 ജെ ചിഞ്ചുറാണി- അശോക, ക്ലിഫ് ഹൗസ് കോമ്പൗണ്ട്

12 എംവി ഗോവിന്ദൻ- നെസ്റ്റ്, ക്ലിഫ് ഹൗസ് കോമ്പൗണ്ട്

13 പിഎ മുഹമ്മദ് റിയാസ്- പമ്പ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്

14 പി പ്രസാദ്- ലിൻഹേസ്റ്റ്, ദേവസ്വംബോർഡ്

15 കെ രാധാകൃഷ്ണൻ- എസെൻഡെയിൻ, ക്ലിഫ് ഹൗസ് കോമ്പൗണ്ട്

16 പി രാജീവ്- ഉഷസ്, നന്ദൻകോട്

17 സജി ചെറിയാൻ- കവടിയാർ ഹൗസ്, വെള്ളയമ്പലം

18 ശിവൻകുട്ടി- റോസ്ഹൗസ്, വഴുതക്കാട്

19 വിഎൻ വാസവൻ- ഗംഗ, കന്റോൺമെന്റ് ഹൗസ് കോമ്പൗണ്ട്

20 വീണാ ജോർജ്- നിള, കന്റോൺമെന്റ് ഹൗസ് കോമ്പൗണ്ട്