ഇ​ന്ത്യ​ൻ ഷൂ​ട്ടി​ങ്​ കോ​ച്ച്‌​ ബ്ലാ​ക്ക്​ ഫം​ഗ​സ് ബാധിച്ച്‌ മ​രി​ച്ചു; രാജ്യത്ത് രോഗികൾ പെരുകുന്നു; എങ്ങും ആശങ്ക

ന്യൂഡെൽഹി: ഇ​ന്ത്യ​ൻ ഷൂ​ട്ടി​ങ്​ കോ​ച്ചും ടെ​ക്​​നി​ക്ക​ൽ ഒ​ഫീ​ഷ്യ​ലു​മാ​യ മൊ​ണാ​ലി (44) ഗോ​ർ​ഹെ ബ്ലാ​ക്ക്​​ ഫം​ഗ​സ്​ ബാ​ധി​ച്ചു​ മ​രി​ച്ചു. കൊറോണ ബാധിച്ച്‌ ​​ആ​ഴ്​​ച​ക​ളോ​ളം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. പി​ന്നീ​ട്​ നെ​ഗ​റ്റി​വ്​ ആ​യെ​ങ്കി​ലും ബ്ലാ​ക്ക്​ ഫം​ഗ​സ്​ ബാ​ധി​ച്ച​തോ​ടെ വീ​ണ്ടും ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി.

ക​ണ്ണി​നും മൂ​ക്കി​നും ഫം​ഗ​സ്​ ബാ​ധി​ച്ച്‌​ ആ​രോ​ഗ്യം വ​ഷ​ളാ​യ​തി​നു പി​ന്നാ​ലെ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ മ​രി​ക്കു​ക​യാ​യി​രു​ന്നു. മ​ണി​ക്കൂ​റു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ കൊറോണ​ ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലി​രു​ന്ന മൊ​ണാ​ലി​യു​ടെ പി​താ​വ്​ മ​നോ​ഹ​ർ ഗോ​ർ​ഹെ​യും(73) മ​രി​ച്ചു. പി​സ്​​റ്റ​ൾ പ​രി​ശീ​ല​ക​യാ​യി​രു​ന്നു മൊ​ണാ​ലി. ശ്രീ​ല​ങ്ക​ൻ ഷൂ​ട്ടി​ങ്​ ടീ​മി​ന്റെ കോ​ച്ചാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഇന്ത്യയിൽ ഇതുവരെ 7,250 പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്. 219 പേർ മരിച്ചതായുമാണ് കണക്കുകൾ. 13 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കണക്കുകൾ പ്രകാരമാണിത്. രോഗബാധ കൂടുതൽ മഹാരാഷ്ട്രയിലാണ് ഇവിടെ 1500 പേർക്കാണ് സ്ഥിരീകരിക്കപ്പെട്ടത്. 90 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രോഗബാധ കൂടുതൽ കണ്ടെത്തിയ മറ്റ് സംസ്ഥാനങ്ങളിൽ ഗുജറാത്ത്: 1,163 കേസുകൾ കണ്ടെത്തി 61 പേർ മരിച്ചു. മധ്യപ്രദേശ്: 575 കേസുകളും 31 മരണങ്ങളും. ഹരിയാനയിൽ 268 കേസുകളിൽ എട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെൽഹി: 203 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശ്: 169 കേസുകളും എട്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ബീഹാർ: 103 കേസുകളിൽ മ്യൂക്കോമൈക്കോസിസ് മൂലം 2 പേർ മരിച്ചു. ഛത്തീസ്ഗണ്ഡ്: 101 പേരിൽ രോഗം കണ്ടെത്തിയപ്പോൾ ഒരാൾ മരിച്ചു.കർണാടക: 97 കേസുകൾ റിപ്പോർട്ട് ചെയ്‌തെങ്കിലും മരണം റിപോർട്ട് ചെയ്തിട്ടില്ല. തെലങ്കാനയിൽ 90 ഓളം കേസുകൾ കണ്ടെത്തിയിട്ടുണ്ട്, 10 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിൽ നേരത്തേ രോഗം ബാധിച്ച് യുവതിയും മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മുല്ലപ്പള്ളി സ്വദേശിനി അനീഷ(32) യാണ് കഴിഞ്ഞ ദിവസം മരിച്ചത്.

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തെ അഞ്ചു ജില്ലകളിലെ 13 പേർക്കുകൂടി രോഗം റിപ്പോർട്ടു ചെയ്തിരുന്നു. പാലക്കാട് സ്വദേശി, മലപ്പുറം ജില്ലയിലെ എടവണ്ണ, വണ്ടൂർ, വഴിക്കടവ്, ചെറുവായൂർ, നിലമ്ബൂർ കരുളായി, എടരിക്കോട്, തിരൂർ സ്വദേശികൾ, കോഴിക്കോട് ജില്ലയിലെ പയ്യാനക്കൽ, ഇരിങ്ങല്ലൂർ സ്വദേശികൾ, കോട്ടയം സ്വദേശികളായ മൂന്നുപേർക്കുമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്.

രണ്ടു കോഴിക്കോട് സ്വദേശികളും അഞ്ചു മലപ്പുറം സ്വദേശികളും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. തമിഴ്‌നാട് ഗൂഢല്ലൂർ സ്വദേശിനിയെയും ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മൂന്നുപേർ ഉൾപ്പെടെ കഴിഞ്ഞ ഏഴുമാസത്തിനിടയിൽ കോറോണ ബാധിതരും അല്ലാത്തവരിലുമായി ഒമ്പതു പേർക്ക് കോട്ടയത്ത് രോഗം സ്ഥിരീകരിച്ചു.

ഒരു വശത്തനുഭവപ്പെടുന്ന ശക്തമായ തലവേദന, കണ്ണുകൾക്കു ചുറ്റും ശക്തമായ വേദന, കാഴ്ച മങ്ങുക, മൂക്കിൽനിന്നും കറുപ്പുനിറത്തിലുള്ള ദ്രവം പുറത്തുവരുക എന്നതാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ.