മുംബൈയില്‍ ബാര്‍ജ് അപകടം: മരണം 26 ആയി, 49 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

മുംബൈ: അറബി കടലില്‍ രൂപംകൊണ്ട ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈയില്‍ ബാര്‍ജ് മുങ്ങി ഉണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 26 ആയി. 49 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 186 പേരെ ഇതുവരെ രക്ഷപ്പെടുത്താനായി.

ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് കൊല്‍ക്കത്ത,ഐഎന്‍എസ് താല്‍വര്‍ എന്നിവയടക്കം നേവിയുടെ ആറ് കപ്പലുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.അപകടത്തിപ്പെട്ട ബാര്‍ജില്‍ 29 മലയാളികള്‍ ഉണ്ടായിരുന്നു. ഇതില്‍ 22 പേര്‍ രക്ഷപ്പെട്ടവിരല്‍ ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

അറബിക്കടലില്‍ മുംബൈ തീരത്തിന് സമീപം കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് ബാര്‍ജുകള്‍ മുങ്ങിയത്. മൂന്ന് ബാര്‍ജുകളിലായി 410 പേര്‍ ആണ് ുണ്ടായിരുന്നത്. ഇതില്‍ പി 305 ബാര്‍ജില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
തുടര്‍ന്ന് നാവികസേനയുടെ മൂന്ന് കപ്പലുകള്‍ രക്ഷാ രക്ഷാദൗത്യത്തിന് നിയോഗിക്കുകയായിരുന്നു. അതിതീവ്ര ചുഴലിക്കാറ്റ് 185 കിലോമീറ്റര്‍ വേഗതയില്‍ വീശയടിക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ബാര്‍ജുകള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടത്.

സാഗര്‍ ഭൂഷണ്‍ ഓയില്‍ റിഗും എസ്എസ്- 3 ബാര്‍ജും അപകടത്തില്‍പ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. 101 പേരാണ് റിഗില്‍ ഉണ്ടായിരുന്നത്. എസ്എസ്-3 ബാര്‍ജില്‍ 196 പേരാണ് ഉണ്ടായിരുന്നത്. മുംബൈ തീരത്ത് നിന്ന് 175 കിലോമീറ്റര്‍ അകലെയാണ് ബാര്‍ജ് 305 നങ്കൂരമിട്ടിരുന്നത്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. 273 പേരാണ് ബാര്‍ജില്‍ ഉണ്ടായിരുന്നത്.