സംസ്ഥാനത്ത് 18 – 45 പ്രായക്കാരുടെ വാക്സിനേഷൻ; 32 വിഭാഗങ്ങള്‍ മുന്‍ഗണനാ പട്ടികയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് 18 മുതൽ 45 പ്രായപരിധിയിലുള്ളവരുടെ വാക്സിനേഷനില്‍ 32 വിഭാഗങ്ങള്‍ മുന്‍ഗണനാ പട്ടികയിൽ.

ഓക്സിജൻ നിർമ്മാണ പ്ലാന്റ് ജീവനക്കാർ, അംഗപരിമിതർ, മാധ്യമ പ്രവർത്തകർ, കെസ്ഇബി ജീവനക്കാർ, കെ എസ് ആർ ടി സി ജീവനക്കാർ തുടങ്ങിയ വിഭാഗക്കാർ മുൻ​ഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

പെട്രോൾ പമ്പ് ജീവനക്കാർ, ഹോം ഡെലിവറി ജീവനക്കാർ, ഹോട്ടൽ ജീവനക്കാർ എന്നിവർക്കും മുൻഗണന നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന തല യോഗമാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ച വിഭാഗങ്ങള്‍ക്കു പുറമേയുള്ള മുന്‍ഗണനാ പട്ടിക തയ്യറാക്കിയത്.