കോടിയേരി ബാലകൃഷ്​ണൻ ദേശാഭിമാനിയുടെ ചീഫ്​ എഡിറ്ററാകും; വൈകാതെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്​ണൻ സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ്​ എഡിറ്ററാകും. നിലവിലെ ചീഫ്​ എഡിറ്റർ പി. രാജീവ്​ മന്ത്രിയാകുന്ന സാഹചര്യത്തിലാണ്​ കോടിയേരി പാർട്ടി മുഖപത്രത്തിന്‍റെ തല​പ്പത്തേക്ക്​ എത്തുന്നത്​. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കും കോടിയേരി വൈകാതെ മടങ്ങിയെത്തുമെന്നാണ്​​ സൂചന.

പി രാജീവിനെ മന്ത്രിയായി സിപിഎം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വ്യവസായം, നിയമം വകുപ്പുകളു​ടെ ചുമതലയാണ് രാജീവിനെന്നാണ് റിപ്പോർട്ട്. രാജീവ് മന്ത്രിയാകുന്നതോടെയാണ് ദേശാഭിമാനിയുടെ ചീഫ്​ എഡിറ്ററായി കോടിയേരി എത്തുന്നത്​.

നേരത്തെ പിബി അംഗങ്ങളായിരിക്കെ വിഎസ്​ അച്യുതാനന്ദനും ഇകെ നായനാരും ദേശാഭിമാനി ചീഫ്​ എഡിറ്റർ സ്ഥാനം വഹിച്ചിരുന്നു​