തിരുവനന്തപുരം: എന്റെ പച്ചമാംസം തിന്നുന്നതുപോലെയാണ് വിമർശനങ്ങൾ ഉണ്ടായത്. അസത്യങ്ങളും അസംബന്ധങ്ങളുമാണ് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളുടെ ഭർത്താവും നിയുക്തമന്ത്രി മായ മുഹമ്മദ് റിയാസ്.
തനിക്കും കുടുംബത്തിനുമെതിരായ വിമർശനങ്ങൾ വേദനയുണ്ടാക്കിയെന്ന് മുഹമ്മദ് റിയാസ്.വിവാദങ്ങളിലേക്ക് മക്കളെപ്പോലും വലിച്ചിഴയ്ക്കുന്നു. എന്നാൽ ഇത്തരത്തിലുള്ള പ്രചാരണങ്ങളെ എല്ലാം ഭാര്യ വീണ പക്വതയോടെയാണ് നേരിടുന്നത്. അവർ ഒരുപാട് സഹിച്ചെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ റിയാസ് പറഞ്ഞു.