ബന്ധു നിയമനം… മന്ത്രിസഭയിലും…! സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ അദ്യ പുതു മണവാളൻ റിയാസാണ് താരം !!.

തിരുവനന്തപുരം: കെകെ ശൈലജയെ ഒഴിവാക്കി പിണറായി മന്ത്രിസഭ പുതുമുഖങ്ങളെ അണിനിരത്തിയതിനെതിരേ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. അർഹതപ്പെട്ട പലരെയും പുറത്തു നിർത്തി പുതുമുഖങ്ങൾക്ക് മന്ത്രിസ്ഥാനം നൽകിയതിൽ സിപിഎമ്മിൽ പോലും എതിർപ്പുകൾ ഉണ്ട്.

കെകെ ശൈലയെ തഴഞ്ഞ് മുഖ്യമന്ത്രിയുടെ മരുമകനും ഡിവൈഎഫ്ഐ നേതാവുമായ മുഹമ്മദ് റിയാസിന് മന്ത്രിസ്ഥാനം നൽകിയതിൽ സോഷ്യൽ മീഡിയയിൽ ഏറെ പരിഹാസം ഉയർന്നിരിക്കയാണ്.

ബിജെപി നേതാവ് എസ് സുരേഷ് ഇതിനെതിരേ ആഞ്ഞടിച്ചു. ബന്ധു നിയമനമാണ് ഇതെന്നും മുഖ്യമന്ത്രി നൽകിയ സ്ത്രീധനം ആണ് റിയാസിന്റെ മന്ത്രിസ്ഥാനം എന്നുമാണ് സുരേഷ് കുറിച്ചത്.

ബന്ധു നിയമനം… മന്ത്രിസഭയിലും…!
സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ അദ്യ പുതു മണവാളൻ
റിയാസാണ് താരം !!.
കേരളത്തിലെ സിപിഎമ്മിന്റെ ടീച്ചറമ്മയെ വെട്ടി മന്ത്രിസഭയിലെത്തിയ പാർട്ടി സെക്രട്ടറിയുടെ വീട്ടിലെ ടീച്ചറമ്മയാണ്…

മറ്റൊരു താരം
രക്തസാക്ഷി സഖാക്കളെ ഓർമ്മയുണ്ടോ?
പുഷ്പനെ അറിയാമോ ?സഖാക്കളെ…
ജാഗ്രതൈ !!!!?