തിരുവനന്തപുരം: പിണറായി സർക്കാരിൽ എൻസിപി മന്ത്രിസ്ഥാനം ആദ്യ ടേമിൽ എ.കെ. ശശീന്ദ്രനും അവസാന രണ്ടര വർഷം തോമസ് കെ. തോമസും പങ്കിടും. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം അറിയിച്ചത്.
എകെ ശശീന്ദ്രൻ പക്ഷവും തോമസ് കെ തോമസ് വിഭാഗവും മന്ത്രിസ്ഥാനത്തിനായി നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. സംസ്ഥാന ഭാരവാഹികളിൽ ഭൂരിഭാഗം തങ്ങളോടൊപ്പമാണെന്ന് ഇരുവിഭാഗവും അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടായത്.