തിരുവനന്തപുരം: പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തിയതിന് പിടിയിലായാല്‍ ഇനി 500 രൂപ പിഴ നല്‍കേണ്ടി വരും. പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സിന്റെ പശ്ചാത്തലത്തില്‍ കേരള പൊലീസ് ആക്‌ട് ചട്ടം ഭേദഗതി വരുത്തി. പൊലീസ് ആക്‌ട് നിലവില്‍വന്ന ശേഷം നിര്‍വചിക്കാത്ത ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ക്ക് ഇനി പൊലീസിന് പിഴ ഈടാക്കാമെന്ന് ഭേദഗതിയില്‍ വ്യക്തമാക്കുന്നു.
പൊതുസ്ഥലത്ത് ഏതെങ്കിലും പൊതുവായതോ സ്വകാര്യമായതോ ആയ ക്യൂ തെറ്റിച്ചാലും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് 500 രൂപ പിഴയീടാക്കാം. പൊലീസ് സേനാംഗങ്ങളുടെ സേവനം തടയുകയോ അച്ചടക്കലംഘനം നടത്തുകയോ ചെയ്യാന്‍ പ്രേരിപ്പിച്ചാല്‍ 5000 രൂപയാണ് പിഴയെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു.
18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ലഹരിപദാര്‍ഥങ്ങളോ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളോ വില്‍ക്കുകയോ സ്കൂള്‍ പരിസരത്ത് സൂക്ഷിക്കുകയോ ചെയ്താല്‍ 5000 രൂപ പിഴ ഈടാക്കും.ഫോണ്‍, ഇ-മെയില്‍ തുടങ്ങിയവ വഴി ഒരാള്‍ക്ക് ശല്യമുണ്ടാക്കിയാല്‍ 1000 രൂപ പിഴ.