അബുദാബി: ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി രാജ്യങ്ങൾ. അമേരിക്കയ്ക്കും യൂറോപ്യൻ എയർലൈൻസുകൾക്കും പിന്നാലെ യു.എ.ഇയും ഇസ്രയേലിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ഞായറാഴ്ച മുതൽ ടെൽ അവീവിലേക്ക് പുറപ്പെടേണ്ട എല്ലാ യാത്രാവിമാനങ്ങളും കാർഗോ സർവീസുകളും റദ്ദാക്കിയതായി ഇത്തിഹാദ് എയർവേയ്സ് വെബ്സൈറ്റിലൂടെ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്നും ഇത്തിഹാദ് അധികൃതർ കൂട്ടിച്ചേർത്തു.
ദുബായിൽ നിന്ന് ഇസ്രയേലിലേക്ക് ഞായറാഴ്ച പുറപ്പെടേണ്ട വിമാനങ്ങൾ റദ്ദാക്കിയതായി ഫ്ളൈ ദുബായിയും വ്യക്തമാക്കി. വിമാനങ്ങൾ അടുത്ത ആഴ്ചത്തേക്കായി ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ടെൽ അവീവിന് അടുത്തുപോലും മിസൈലുകൾ പതിച്ച സാഹചര്യത്തെ തുർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്.