കൊച്ചി: ഇസ്രയേലില്‍ ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. വൈകുന്നേരത്തോടെ എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം സൗമ്യയുടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി സ്വദേശമായ ഇടുക്കി കീരിത്തോടിലേയ്ക്ക് കൊണ്ടു പോയി.
ഇസ്രയേലില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ രാവിലെ ഡെല്‍ഹിയിലെത്തിച്ച മൃതദേഹം കേന്ദ്രമന്ത്രി വി മുരളീധരന് ഡെല്‍ഹി രാജ്യന്തര വിമാനത്താവളത്തില്‍ ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്ന് കൊച്ചിയിലെത്തി ക്കുകയായിരുന്നു.
നാളെ ഉച്ചകഴിഞ്ഞ് കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാണ് സംസ്ക്കാര ചടങ്ങുകള്‍. ഇസ്രയേലിലെ അഷ്കലോണില്‍ കെയര്‍ ടേക്കറായി ജോലി ചെയ്തിരുന്ന സൗമ്യ ചൊവ്വാഴ്ചയാണ് റോക്കറ്റ് ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.