ഇടുക്കി: സാധനം വാങ്ങാൻ കടയിൽ പോകാൻ ഇറങ്ങിയയാൾ വൈദ്യുതാഘാതമേറ്റ് മരിച്ചനിലയിൽ. തിരുനൽവേലി സ്വദേശി സൗന്ദരരാജ (54)നെ ആണ് ചിത്തിരപുരം പവർഹൗസിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. 12 വർഷമായി സൗദിയിൽ ജോലിയിലായിരുന്ന ഇദ്ദേഹം ഭാര്യാമാതാവിൻ്റെ മരണത്തെ തുടർന്ന് ഭാര്യ നിർമ്മലയുടെ വീട്ടിൽ എത്തിയത് രണ്ട് ദിവസം മുൻപാണ്.
ഇന്ന് രാവിലെ ഒൻപതരയോടെ പവർ ഹൌസിന് സമീപമുള്ള കടയിൽ പോകാൻ ഇറങ്ങിയ സൗന്ദരരാജനെ ഉച്ചയ്ക്ക് ഒരുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് പത്ത് മീറ്ററോളം താഴെ റോഡിൽ മരിച്ചുകിടക്കുകയായിരുന്നു. സമീപത്തെ കശുമാവ് വൈദ്യുത ലൈനിലേക്ക് വീണുകിടപ്പുണ്ട്. ഇതിൽ നിന്നും ഷോക്ക് ഏറ്റതായിരിക്കാം മരണ കാരണമെന്ന് സംശയിക്കുന്നു.