ജനീവ: കൊറോണ വാക്‌സിന്റെ വിതരണത്തില്‍ നേരിടുന്ന അസമത്വം ദൂരികരിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ ശ്രമം. കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള ചില രാജ്യങ്ങളുടെ തീരുമാനം പുന:പരിശോധിക്കണണം. കൊറോണ രോഗം താരതമ്യേന കുട്ടികളെ ബാധിക്കുന്നത് കുറവായ സാഹചര്യത്തിലാണ് തീരുമാനം പുന:പരിശോധിക്കണമെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം.
കുട്ടികളില്‍ രോഗബാധയുടെ തീവ്രതയും കുറവാണ്. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് നല്‍കാനായി കരുതിവെച്ചിരിക്കുന്ന കൊറോണ വാക്സിന്‍ ദരിദ്രരാജ്യങ്ങള്‍ക്ക് കൊടുക്കണമെന്ന് സമ്പന്നരാജ്യങ്ങളോട് ലോകാരോഗ്യസംഘടന ആവശ്യപ്പെടുകയായിരുന്നു.
അപകടസാധ്യത കുറഞ്ഞവര്‍ക്കുപോലും ‘വാക്സിന്റെ ഭൂരിഭാഗവും സ്വന്തമാക്കിയ സമ്പന്നരാജ്യങ്ങളില്‍ വാക്സിന്‍ ലഭിച്ചു. തങ്ങളുടെ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും വാക്സിന്‍ നല്‍കാന്‍ ചില രാജ്യങ്ങള്‍ ആഗ്രഹിക്കുന്നതായി അറിയുന്നു. ഈ തീരുമാനം പുനഃപരിശോധിക്കാനും ഡോസുകള്‍ കോവാക്സ് പദ്ധതിയിലേക്ക് സംഭാവന ചെയ്യാനും അഭ്യര്‍ഥിക്കുകയാണ്.’ -ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ് ആവശ്യപ്പെട്ടു.
ദരിദ്ര, ഇടത്തരം രാജ്യങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കുപോലും നല്‍കാന്‍ വാക്സിനില്ല, ഈ അസമത്വത്തെക്കുറിച്ച നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്, അത് തന്നെ സംഭവിച്ചു. ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ അദ്ദേഹം പറഞ്ഞു.
ആഗോളതലത്തില്‍ 104 കോടി കൊറോണ വാക്‌സിന്‍ ഡോസുകള്‍ 210-ഓളം രാജ്യങ്ങളിലായി ഇതുവരെ വിതരണം ചെയ്തുവെന്ന കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ ഭൂരിഭാഗവും സമ്പന്ന രാജ്യങ്ങള്‍ക്കാണ് ലഭിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.