വിസ വാഗ്ദാനം ചെയ്ത് യുവതിയെ വീട്ടിലേക്കു വിളിച്ചു വരുത്തി പീഡിപ്പിച്ചയാൾ പിടിയിൽ

കൊല്ലം: വി​ദേ​ശ​ ജോ​ലിക്ക് വിസ വാ​ഗ്ദാ​നം ചെ​യ്ത് വീ​ട്ട​മ്മ​യെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ച​ട​യ​മം​ഗ​ല​ത്താ​ണ് സം​ഭ​വം. ച​ട​യ​മം​ഗ​ലംകാരാനായ അ​ജി​യാ​ണ് അ​റ​സ്റ്റി​ലായത് യുവതിയുടെ ത​ല​യി​ൽ ചു​റ്റി​ക കൊ​ണ്ട് അ​ടി​ച്ച് ഇ​യാ​ൾ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ തു​ട​രു​ന്ന വീ​ട്ട​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

വിദേ​ശ​ത്തേ​ക്കു​ള്ള വീ​സ​യു​ടെ കാ​ര്യം സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് വി​വാ​ഹി​ത​യും ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യ കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​നി​യെ ഇ​യാ​ൾ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ​ത്. തു​ട​ർ​ന്ന് യു​വ​തി​യെ മൂ​ന്ന് ദി​വ​സം വീ​ടി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ട് ഇ​യാ​ൾ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഇ​യാ​ൾ യു​വ​തി​യു​ടെ ത​ല​യി​ൽ ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു.

രാത്രി നി​ല​വി​ളിച്ച് ഇറങ്ങി ഓടിയ യു​വ​തി​യെ നാ​ട്ടു​കാ​രാ​ണ് രക്ഷിച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തും വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​തും. തു​ട‌​ർ​ന്ന് പോ​ലീ​സ് അ​ജി​യെ അ​റ​സ്റ്റ് ചെ​യ്തു. ഇയാൾ വ​ധ​ശ്ര​മ​ക്കേ​സി​ല​ട​ക്കം പ്ര​തി​യാ​ണ്.