പെരുമ്പാവൂർ നഗരസഭാ മുൻ പ്രതിപക്ഷ ഉപനേതാവ് ഔസേഫ് പാത്തിയ്ക്കല്‍ കോർ എപ്പിസ്കോപ്പ അന്തരിച്ചു

പെരുമ്പാവൂർ: മലങ്കര യാക്കോബായ സുറിയാനി സഭയുടെ വൈദിക കോ ട്രസ്റ്റിയും പെരുമ്പാവൂർ നഗരസഭാ മുൻ പ്രതിപക്ഷ ഉപനേതാവുമായിരുന്ന ഔസേഫ് പാത്തിയ്ക്കൽ കോർ എപ്പിസ്കോപ്പ (85) അന്തരിച്ചു. സഭാ മാനേജിംഗ് കമ്മിറ്റി, വർക്കിംഗ് കമ്മിറ്റി, ലീഗൽ സെൽ എന്നിവയിൽ അംഗമായിരുന്നു. സഭയുടെ സമാധാന കമ്മിറ്റി അംഗം, അങ്കമാലി ഭദ്രാസന കൗൺസിൽ അംഗം, പെരുമ്പാവൂർ മുനിസിപ്പൽ കൗൺസിലർ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

1956 ൽ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് മെത്രോപൊലിത്തയിൽ നിന്ന് കോറുയോ പട്ടം സ്വീകരിച്ച്. 1961 ൽ കശിശയായി, 1987 ൽ കോർ എപ്പിസ്കോപ്പയായി.

പോത്താനിക്കാട് സെൻ്റ് മേരീസ് പള്ളി, തൃശൂർ ചെമ്പുക്കാവ് സെൻ്റ് തോമസ് പള്ളി, കിഴക്കമ്പലം സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് പള്ളി, പിണ്ടി മന സെൻ്റ് ജോൺസ് പള്ളി, ഏലൂർ മാർ ഗ്രിഗോറിയോസ് പള്ളി. വേങ്ങൂർ മാർകൗമ പള്ളി, ഓടയ്ക്കാലി സെൻ്റ് മേരീസ് പള്ളി, കൽക്കുരിശ് സെൻ്റ് ജോർജ് പള്ളി, ആലുവ യു സി കോളജ് സെൻ്റ് മേരീസ് പള്ളി, തൃക്കുന്നത്ത് പള്ളി, ചെറിയ വാപ്പാലശേരി മാർ ഇഗ്നാത്തിയോസ് പള്ളി, അകപറമ്പ് മാർ ശാബോർ അഫ്രോത്ത് പള്ളി, പിറവം രാജാധിരാജ സെൻ്റ് മേരീസ് പള്ളി, പെരുമ്പാവൂർ ബെഥേൽ സുലോക്കോ പള്ളി, ടൊറൻ്റോ സെൻ്റ് ഗ്രിഗോറിയോസ്, ഒറിസ ബീഹാർ എന്നിവിടങ്ങളിലെ റൗർക്കല, ജംഷ്ട്ട് പൂർ, കാൻസ് ബഹാർ, ബുർള, ഹിറാക്കുട്, സമ്പൽപൂർ എന്നിവിടങ്ങളിൽ വികാരി ആയിരുന്നു.

പരേതനായ ഫാ. പൗലോസ് പാത്തിക്കലിൻ്റേയും അന്നമ്മയുടേയും മകനാണ്. മക്കൾ: എബ്രഹാം ജോസഫ്, ജോർജ് ജോസഫ്, പരേതനായ പോൾ ജോസഫ്, ഫാ. ജോൺ ജോസഫ്, അന്നം
മരുമക്കൾ: ലിസി വെള്ളിക്കാട്ടിൽ, മെറീന, ഷാബു പോൾ, രജനി പോത്താലയിൽ