Home Covid-19 ബിജെപി മണിപ്പൂർ സംസ്ഥാന അദ്ധ്യക്ഷൻ എസ് തികേന്ദ്ര സിംഗ്‌ കൊറോണ ബാധിച്ച് അന്തരിച്ചു

ബിജെപി മണിപ്പൂർ സംസ്ഥാന അദ്ധ്യക്ഷൻ എസ് തികേന്ദ്ര സിംഗ്‌ കൊറോണ ബാധിച്ച് അന്തരിച്ചു

0

ഇംഫാൽ : കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ബിജെപി മണിപ്പൂർ സംസ്ഥാന അദ്ധ്യക്ഷൻ എസ് തികേന്ദ്ര സിംഗ് (69) അന്തരിച്ചു. ഇംഫാലിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

യൂണിവേഴ്‌സിറ്റി പഠന കാലത്ത് ജയ് പ്രകാശ് നാരായണന്റെ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു . ഇംഫാലിലെ മഹാരാജ ബോധചന്ദ്ര കോളേജിൽ അസോസിയേറ്റ് പ്രൊഫസറായിരുന്ന അദ്ദേഹം 1994 ൽ ജോലിയിൽ നിന്ന് സ്വമേധയാ വിരമിച്ച് ബിജെപിയിൽ ചേർന്നു.

2006 മുതൽ 2009 വരെ സംസ്ഥാന ബിജെപിയുടെ ജനറൽ സെക്രട്ടറി കൂടിയായിരുന്നു സിംഗ്. തികേന്ദ്ര സിംഗിന്റെ നിര്യാണത്തിൽ ബിജെപി ദേശീയ പ്രസിഡന്റ് ജഗത് പ്രകാശ് നദ്ദ, മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് എന്നിവർ അനുശോചനം അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here