സിനിമാ സീരിയൽ താരം കൈലാസ്‌നാഥ് ഗുരുതരാവസ്ഥയിൽ തുടരുന്നു

കൊച്ചി: സിനിമാ സീരിയൽ താരം കൈലാസ്‌നാഥ് കരളിന് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ തുടരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവൻ ഇപ്പോൾ നിലനിർത്തുന്നത്. അദ്ദേഹത്തിന് നോൺ ആലക്കഹോളിക് ലിവർ സിറോസിസ് ആണെന്നും കരൾ മാറ്റിവെയ്ക്കണമെന്നാണ് ഡോക്ടർ പറയുന്നതെന്നും കുടുംബം പറയുന്നു.

പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന് ബൈപ്പാസ് സർജറി നടത്തിയിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് കൊണ്ടുവന്നെങ്കിലും മെയ് ആറിന് ആന്തരിക രക്തസ്രവം ഉണ്ടായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.