തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മെയ് 16 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. നാളെ വൈകുന്നേരത്തോടെ ലക്ഷദ്വീപില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയായിരിക്കും ന്യൂനമര്‍ദം രൂപംകൊള്ളുക. ഞായറാഴ്ച രാവിലെയോടെ ന്യൂനമര്‍ദം ചുഴലിയായി പരിണമിക്കാനുള്ള സാധ്യതയുണ്ട്.
കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പ് വന്നതോടെ ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മഴ സാധ്യതതയെ തുടര്‍ന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിനും വിലക്കേര്‍പ്പെടുത്തി.
ചുഴലികൊടുങ്കാറ്റ് കേരള തീരത്തെ ബാധിക്കില്ലാന്നാണ് നിലവിലെ നിഗമനം. എന്നിരുന്നാലും കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യത കണക്കിലെടുത്താണ് മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. അതേസമയം ലക്ഷദ്വീപില്‍ നാളെയും മറ്റന്നാളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു