ഇന്ത്യയിൽ കൊറോണ വ്യാ​പ​നം കൂടിയ 718 ജി​ല്ല​ക​ൾ എ​ട്ടാ​ഴ്ച അ​ട​ച്ചി​ട​ണം; കടുത്ത നിർദ്ദേശവുമായി ഐ​സി​എം​ആ​ർ

ന്യൂ​ഡെൽ​ഹി: രാ​ജ്യ​ത്ത് കൊറോണ വ്യാ​പ​നം അ​തീ​വ ഗു​രുത​രാ​വ​സ്ഥ​യി​ലെ​ന്ന് പൊ​തു​മേ​ഖ​ല മെ​ഡി​ക്ക​ൽ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഐ​സി​എം​ആ​ർ. രോ​ഗ​ബാ​ധ പ​ട​രു​ന്ന​ത് പി​ടി​ച്ചു നി​ർ​ത്താ​ൻ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഐ​സി​എം​ആ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് പ​ത്തി​നു​മു​ക​ളി​ലു​ള്ള ജി​ല്ല​ക​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലും അ​ട​ച്ചി​ട​ണ​മെ​ന്നാ​ണ് ഐസിഎംആറിൻ്റെ ശുപാ​ർ​ശ.

ആ​റു മു​ത​ൽ എ​ട്ട് ആ​ഴ്ച​വ​രെ അ​ട​ച്ചി​ട​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. 718 ജി​ല്ല​ക​ളാ​ണ് ടി​പി​ആ​ർ 10 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലു​ള്ള ജി​ല്ല​ക​ൾ. ഐസിഎംആർ മേധാവി ഡോ. ബൽറാം ഭാർഗവ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ രാജ്യത്ത് ആകെയുള്ള 718 ജില്ലകളിൽ നാലിലൊന്ന് ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിലധികമാണ്. ന്യൂഡെൽഹി. മുംബൈ, ബെംഗളൂരു തുടങ്ങിയ മെട്രോ സിറ്റികളും ഇതിൽ ഉൾപ്പെടും. ഇത്തരം ജില്ലകളിൽ കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരണമെന്നാണ് ഐസിഎംആർ ഡയറക്ടർ അഭിപ്രായപ്പെട്ടത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് മുതൽ പത്ത് ശതമാനം ഉള്ള ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താം. എന്നാൽ കർശന നിയന്ത്രണങ്ങളിലൂടെ മാത്രമേ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ നിലനിർത്താൻ സാധിക്കുയുള്ളൂ. ആറ്-എട്ട് ആഴ്ച ലോക്ക്ഡൗണിലൂടെ ഇത് സാധ്യമല്ല. ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ നീട്ടേണ്ടതായും വരാം – അദ്ദേഹം പറഞ്ഞു.