Home Politics കെആർ ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിൽ പ്രോട്ടോക്കോൾ പാലിച്ച് കൂടുതൽ പേർക്ക് പങ്കെടുക്കാൻ അനുമതി

കെആർ ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിൽ പ്രോട്ടോക്കോൾ പാലിച്ച് കൂടുതൽ പേർക്ക് പങ്കെടുക്കാൻ അനുമതി

0

തിരുവനന്തപുരം : അന്തരിച്ച മുൻമന്ത്രി കെആർ ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിൽ കൊറോണ പ്രോട്ടോക്കോൾ പാലിച്ച് കൂടുതൽ ആളുകൾക്ക് പങ്കെടുക്കാൻ അനുമതി. ഇത് സംബന്ധിച്ച് കൊറോണ മാനദണ്ഡത്തിൽ ഇളവ് വരുത്തി സർക്കാർ ഉത്തരവ് പുറത്തിറക്കി.

തിരുവനന്തപുരം അയ്യങ്കാളി ഹാളിലും ആലപ്പുഴയിലെ സംസ്കാര ചടങ്ങിലും കർശനമായ കൊറോണ പ്രോട്ടോക്കോൾ പാലിച്ച് 300 പേർക്ക് പൊതു ദർശനത്തിൽ പങ്കെടുക്കാനാകും.
കൊറോണ പ്രോട്ടോക്കോൾ പാലിക്കുന്നുണ്ടോ എന്നത് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള തിരുവനന്തപുരം ജില്ലാ കളക്ടകർ ഉറപ്പ് വരുത്തണം.

പൊതുദർശനം നടക്കുന്ന ഹാളിലേക്കുള പാസ് മൂലം നിയന്ത്രിക്കണം. ഹാളിനുള്ളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്നത് ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here