Home Local News മൂവാറ്റുപുഴയിൽ ജോലി കഴിഞ്ഞ് മടങ്ങിയവർക്ക് മിന്നലേറ്റു; യുവാവ് മരിച്ചു; ആറു പേർക്ക് പരിക്ക്

മൂവാറ്റുപുഴയിൽ ജോലി കഴിഞ്ഞ് മടങ്ങിയവർക്ക് മിന്നലേറ്റു; യുവാവ് മരിച്ചു; ആറു പേർക്ക് പരിക്ക്

0

കൊച്ചി: മൂവാറ്റുപുഴയിൽ തടി പണി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഷെഡില്‍ കയറി നിന്നവർക്ക് മിന്നലേറ്റ് ഒരാൾ മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. പായിപ്ര ആട്ടയം നിരപ്പ് ഭാഗത്ത് തച്ചനോടിയില്‍ അവറാച്ചന്റെ മകന്‍ മനൂപ് (34) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആട്ടായം മഠത്തിക്കുന്നേല്‍ എം.എം.ജിജോ (42)യെ ഗുരുതരാാാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മഠത്തില്‍ കുന്നേല്‍ ജിജോ (36), മഠത്തില്‍ കുന്നേല്‍ ജിജി (39), പാപ്പനേത്ത് നിതീഷ്‌കുമാര്‍ (29), തെരുവംകുന്നത്ത് ജോബി 40, വാഴക്കാലായില്‍ രാജു (52) എന്നിവരെ മൂവാറ്റുപുഴ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

മരിച്ച മനൂപ് സിപിഐ അംഗവും ടിംമ്പര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (എഐടിയുസി) അംഗവുമാണ്. ഭാര്യഃ അഖില. ഏകമകള്‍ അബിയ (5).

ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. മേഖലയില്‍ കനത്ത മഴയും കാറ്റും മിന്നലും ഉണ്ടായിരുന്നു. മഴയില്‍നിന്ന് രക്ഷ തേടിയാണ് ഇവര്‍ സമീപത്തെ ഷെഡില്‍ കയറി നിന്നത്. ഇതിനിടെ ഉണ്ടായ ശക്തമായ മിന്നലാണ് ദുരന്തത്തിന് ഇടയാക്കിയത്. മിന്നലേറ്റവരെ സമീപ വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here