മക്കള്‍ നീതി മയ്യത്തില്‍ കൂട്ട രാജി; കമലഹാസനെ ചോദ്യം ചെയ്ത് നേതാക്കൾ രംഗത്ത്

ചെന്നൈ: നടന്‍ കമലഹാസന്റെ രാഷ്ട്രീയ പാര്‍ട്ടി മക്കള്‍ നീതി മയ്യത്തില്‍ കൂട്ടരാജി. പാര്‍ട്ടി പ്രസിഡന്റ് കൂടിയായ കമലഹാസന്റെ നേതൃത്വത്തെ ചോദ്യം ചെയത് വൈസ് പ്രസിഡന്റുമായരായ ആര്‍ മഹേന്ദ്രന്‍, പൊന്‍രാജ് അടക്കം പത്തോടം പ്രധാന നേതാക്കള്‍ പാര്‍ട്ടി വിട്ടു.

കമല്‍ ചില ഉപദേശകരുടെ കൈയിലെ പാവപോലെ പ്രവര്‍ത്തിക്കുന്നുവെന്നും പ്രവര്‍ത്തന ശൈലി അംഗീകരിക്കാന്‍ കഴിയില്ലെന്നും ആരോപിച്ചാണ് വൈസ് പ്രസിഡന്റായിരുന്ന ആര്‍ മഹേന്ദ്രന്‍ രാജിവെച്ചത്.

നിമയസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അമ്പേ പരാജയപ്പെട്ടതും കൂട്ടരാജിക്ക് കാരണമായിട്ടുണ്ട്. ജനറല്‍ സെക്രട്ടറിമാരായ എ ജി മൗരി, ഉമാദേവി, സി കെ മരുകവേല്‍, എം, മുരുകാനന്ദം, ഉപദേശകന്‍ സുരേഷ് അയ്യര്‍ എന്നിവരും കമലഹാസന്റെ പാര്‍ട്ടി വിട്ടവരില്‍പ്പെടുന്നു.