സംസ്ഥാനത്തെ ലോക് ഡൗൺ ; മെമു ഉൾപെടെ വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി റെയിൽവേ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ മെമു ഉൾപെടെ വിവിധ ട്രെയിൻ സർവീസുകൾ റദ്ദാക്കി റെയിൽവേ. മേയ് എട്ടു മുതൽ ഒമ്പതു ദിവസത്തേക്കാണ് ലോക്ഡൗൺ പ്രഖ്യാപിച്ചതെങ്കിലും മെയ് 31 വരെയാണ് ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കിയത്. മൊത്തം 37 ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.

തിരുനൽവേലി-പാലക്കാട് പാലരുവി, തിരുവനന്തപുരം-ഷൊർണൂർ വേണാട്, തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ(വീക്കിലി), മംഗലാപുരം-തിരുവനന്തപുരം ഏറനാട്, എറണാകുളം-ബാംഗ്ലൂർ ഇന്റർസിറ്റി, ബാനസവാടി -എറണാകുളം, മംഗലാപുരം -തിരുവനന്തപുരം, നിസാമുദീൻ -തിരുവനന്തപുരം വീക്ക്‌ലി അടക്കമുള്ള ട്രെയിനുകളും അവയുടെ തിരിച്ചുള്ള സർവീസുകളുമാണ് റദ്ദാക്കിയത്. റദ്ദാക്കിയ ട്രെയിനുകൾ

02695 ചെന്നൈ – തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്

02696 തിരുവനന്തപുരം- ചെന്നൈ സൂപ്പർ ഫാസ്റ്റ്

06627 ചെന്നൈ-മംഗലാപുരം എക്സപ്രസ്

06628 മംഗലാപുരം-ചെന്നൈ എക്സ്പ്രസ്

02695 ചെന്നൈ-തിരുവനന്തപുരം

02696 തിരുവനന്തപുരം-ചെന്നൈ

06017 ഷൊർണൂർ-എറണാകുളം

06018 എറണാകുളം-ഷൊർണൂർ

06023 ഷൊർണൂർ-കണ്ണൂർ

06024 കണ്ണൂർ-ഷൊർണൂർ

06355 കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ

06356 മംഗലാപുരം-കൊച്ചുവേളി-അന്ത്യോദയ

06791 തിരുനൽവേലി-പാലക്കാട്

06792 പാലക്കാട്-തിരുനൽവേലി

06347 തിരുവനന്തപുരം-മംഗലാപുരം

06348 മംഗലാപുരം-തിരുവനന്തപുരം

06605 മംഗലാപുരം-നാഗർകോവിൽ

06606 നാഗർകോവിൽ-മംഗലാപുരം

02677 ബെംഗളൂരു-എറണാകുളം

02678 എറണാകുളം-ബെംഗളൂരു

06161 എറണാകുളം-ബാനസവാടി

06162 ബാനസവാടി-എറണാകുളം

06301 ഷൊർണൂർ-തിരുവനന്തപുരം

06302 തിരുവനന്തപുരം-ഷൊർണൂർ

0281 കണ്ണൂർ-തിരുവനന്തപുരം

02082 തിരുവനന്തപുരം-കണ്ണൂർ

06843 തിരുച്ചിറപ്പള്ളി-പാലക്കാട്

06844 പാലക്കാട്-തിരുച്ചിറപ്പള്ളി

06167 തിരുവനന്തപുരം-നിസാമുദീൻ(വീക്കിലി)

06168 നിസാമുദീൻ-തിരുവനന്തപുരം(വീക്കിലി)

ശനിയാഴ്ച രാവിലെ ആറുമണി മുതൽ ഒമ്പത് ദിവസത്തേക്കാണ് സംസ്ഥാനം പൂർണമായും അടച്ചിടുക.