ന്യൂഡെല്‍ഹി: ലക്ഷണങ്ങള്‍ ഇല്ലാത്ത അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് ഇനി മുതല്‍ കൊറോണ പരിശോധന വേണ്ടെന്ന് ഐസിഎംആര്‍. പുതുക്കിയ മാനദണ്ഡമനുസരിച്ച് ആശുപത്രി വിടുന്നവര്‍ക്കും പരിശോധന വേണ്ട. റാറ്റ്, ആര്‍ടിപിസിആര്‍ പോസിറ്റിവായവര്‍ വീണ്ടും പരിശോധന നടത്തേണ്ടതില്ല.
ലാബുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി മൊബൈല്‍ ലബോറട്ടറികളെ കൂടുതലായി ഉപയോഗപ്പെടുത്താനും നിര്‍ദേശമുണ്ട്. രാജ്യത്ത്കൊറോണ രണ്ടാം തരംഗം രൂക്ഷമാവുകയാണ്. 2,02,82,833 ഉം പേര്‍ക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. 222408 പേര് വൈറസ് ബാധിച്ച് മരണത്തിന് കീഴടങ്ങി.
കൊറോണ വ്യാപനം രൂക്ഷമാകുന്നതിനിടെ ആശുപത്രി കിടക്കയും ഓക്സിജനും വെന്റിലേറ്റര്‍ കിടക്കകളും കിട്ടാതെ കഷ്ടപ്പെടുകയാണ് രാജ്യം. കൊറോണ വാക്സിന്റെ ക്ഷാമവും രൂക്ഷമാണ്.