ന്യൂഡെൽഹി: ഇന്ത്യയിൽ നിന്ന് ഇറ്റലിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിൽ 30 പേർക്കോളം കൊറോണ സ്ഥിരീകരിച്ചു. ബുധനാഴ്ച ഇറ്റലിയിലെത്തിയ അമൃത്സർ-റോം എയർ ഇന്ത്യ വിമാനത്തിൽ എത്തിയവരിലാണ് രോഗബാധ സ്ഥിരീകരിച്ചു.
വിമാനത്തിൽ ഉണ്ടായിരുന്ന രോഗബാധിതർ ഉൾപ്പെടെ 242 പേരെയും ക്വാറന്റീനിലേക്ക് മാറ്റിയതായാണ് റിപ്പോർട്ട്.
30 പേരിൽ രണ്ട് പേർ ഫ്ളൈറ്റ് ക്രൂ അംഗങ്ങളാണെന്നും ഏവിയേഷൻ അധികൃതർ വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാരും 10 ദിവസം ക്വാറന്റീനിൽ കഴിയണമെന്ന് ഇറ്റലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.