പി സി ജോർജിനെ ഈരാറ്റുപേട്ട പരിസരത്ത് കണ്ടാൽ പേപ്പട്ടിയെ തല്ലും പോലെ തല്ലും; ഭീഷണിപ്പെടുത്തി യുവാവ് ; നാളെ നടന്നുതന്നെ പോകുന്നുണ്ട്..എന്തു ചെയ്യുമെന്ന് കാണട്ടെ; എന്റെ മേത്ത് തൊട്ടാൽ ഒന്നിനെയും ബാക്കി വച്ചേക്കില്ല; വെല്ലുവിളിച്ച് പി സി ജോർജ്

കോട്ടയം: പൂഞ്ഞാറിൽ പരാജയപ്പെട്ട ജനപക്ഷം സ്ഥാനാർത്ഥി പി.സി. ജോർജിനെ ഭീഷണിപ്പെടുത്തി യുവാവ്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് യുവാവിന്റെ ഭീഷണി. ഈരാറ്റുപേട്ട പരിസരത്ത് ജോർജിനെക്കണ്ടാൽ പേപ്പട്ടിയെ തല്ലുന്നതുപോലെ ഞങ്ങൾ തല്ലുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നു.

ഒരു ഇലക്ഷൻ ഒക്കെയാകുമ്പോൾ വിജയവും പരാജയവും ഒക്കെ സംഭവിക്കും. സ്വാഭാവികം. പക്ഷേ ഒരു ഈരാറ്റുപേട്ടക്കാരൻ എന്ന നിലയ്ക്ക് പി.സി. ജോർജിനോട് എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമേ ഉള്ളൂ. ഒരു എം.എൽ.എയെ തല്ലി എന്ന മോശപ്പേര് പേട്ടക്കാർക്ക് വരാതിരിക്കാൻ വേണ്ടി വെയ്റ്റ് ചെയ്തതാണ്. ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാൽ പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ ഞങ്ങള് തല്ലും. പേപ്പട്ടിയെ തല്ലുന്നത് പൊലീ നിന്നെ തല്ലും. തല്ലും എന്നുപറഞ്ഞാ തല്ലും. എന്ന് യുവാവ് വീഡിയോയിൽ പറയുന്നു.

എന്നാൽ വീഡിയോയിൽ കാണുന്ന യുവാവ് ഈരാറ്റുപേട്ടക്കാരനാകാൻ സാദ്ധ്യതയില്ലെന്ന് പി.സി. ജോർജ് പ്രതികരിച്ചു. അയ്യാളെ ഞാൻ കണ്ടിട്ടില്ല. അവൻ പറയുന്നിടത്ത് ഞാൻ ചെല്ലാം, തന്റേടമുണ്ടെങ്കിൽ തല്ലട്ടെ. എസ്.ഡി.പി.ഐ എന്ന തീവ്രവാദ സംഘടന മനപൂർവ്വം മുസ്ലീം സമുദായത്തെ മുഴുവൻ ഞാൻ ചീത്ത പറഞ്ഞു എന്ന് കളളപ്രചരണം നടത്തി തനിക്കെതിരായി വോട്ടുചെയ്യിച്ചു എന്നും ജോർജ് പറഞ്ഞു.

ഇതിന് പിസി ജോർജിന്റെ മറുപടി ഇങ്ങനെ:

‘ എന്റെ മേത്ത് തൊട്ടാൽ ഒന്നിനെയും ഞാൻ ബാക്കി വച്ചേക്കില്ല. ഈ പട്ടികളെയൊന്നും എനിക്ക് ഭയമില്ല. എല്ലായിടത്തും വിളിച്ച്‌ തട്ടിക്കളയും..കൊന്നുകളയും എന്നൊക്കെ പറയുന്നുണ്ട്…നെറ്റ് കോളാണ്. അവന്റെ വാപ്പായെ തല്ലുവെന്ന് പറഞ്ഞേര്.. ഈരാറ്റുപേട്ടയിൽ കൂടി നാളെ നടന്നുതന്നെ പോകുന്നുണ്ട്..എന്തു ചെയ്യുമെന്ന് കാണട്ടെ..എനിക്ക് പേടിയില്ല..എന്റെ മണം അടിച്ചാൽ അവനൊക്കെ പേടിക്കുവല്ലോ…വെറുത വീഡിയോയിൽ ഉളുപ്പടിക്കുന്നതല്ലാതെ….അവന് ധൈര്യമുണ്ടേൽ എന്നെ വിളിക്കട്ടെ.. അവൻ പറയുന്നിടത്തോട്ട് ചെല്ലാം…അവനെന്താ ചെയ്യുന്നതെന്ന് കാണട്ടെ..തല്ലുന്നോന്ന് കാണാം

താൻ പൊലീസ് സംരക്ഷണം ആവശ്യപ്പെടില്ലെന്നും അവനെയൊക്കെ മര്യാദ പഠിപ്പിക്കാനുള്ള ആംപിയർ തനിക്കുണ്ടെന്നും പിസി ജോർജ് പറഞ്ഞു. പരാതി കൊടുക്കേണ്ട കാര്യമെന്താ..ഇവനെയൊക്കെ അടിച്ചു മര്യാദ പഠിപ്പിക്കാൻ എനിക്കറിയാമല്ലോ..
ഒറ്റയൊരുത്തന് നേരിട്ട് വരാൻ ധൈര്യമില്ല…നെറ്റ് ഫോണിലല്ലാതെ നേരിട്ട് ഫോണിലാണെങ്കിലും വർത്തമാനം പറയട്ടെ തന്റേടം ഉണ്ടെങ്കിൽ..തല്ലും കൊല്ലുമെന്ന് പറഞ്ഞാ ആരുപേടിക്കാനാ..പട്ടി… അവനെയൊക്കെ ആരാ മൈൻഡാ ചെയ്യുന്നെ..എനിക്ക് ഭയമില്ല…ഒരുത്തനും എന്നെ തല്ലത്തില്ല..നമുക്ക് കാണാം..അവൻ തല്ലിയേച്ച്‌ കിടന്നുറങ്ങുന്ന പ്രശ്‌നമില്ല..എന്നെ തല്ലട്ടെ അവന്റെ ജീവിതം കളയും ഞാൻ.’കോട്ടയം: പൂഞ്ഞാറിൽ പരാജയപ്പെട്ട ജനപക്ഷം സ്ഥാനാർത്ഥി പി.സി. ജോർജിനെ ഭീഷണിപ്പെടുത്തി യുവാവ്. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് യുവാവിന്റെ ഭീഷണി. ഈരാറ്റുപേട്ട പരിസരത്ത് ജോർജിനെക്കണ്ടാൽ പേപ്പട്ടിയെ തല്ലുന്നതുപോലെ ഞങ്ങൾ തല്ലുമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ പറയുന്നു. ഒരു ഇലക്ഷൻ ഒക്കെയാകുമ്പോൾ വിജയവും പരാജയവും ഒക്കെ സംഭവിക്കും. സ്വാഭാവികം. പക്ഷേ ഒരു ഈരാറ്റുപേട്ടക്കാരൻ എന്ന നിലയ്ക്ക് പി.സി. ജോർജിനോട് എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമേ ഉള്ളൂ. ഒരു എം.എൽ.എയെ തല്ലി എന്ന മോശപ്പേര് പേട്ടക്കാർക്ക് വരാതിരിക്കാൻ വേണ്ടി വെയ്റ്റ് ചെയ്തതാണ്. ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാൽ പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ ഞങ്ങള് തല്ലും. പേപ്പട്ടിയെ തല്ലുന്നത് പൊലീ നിന്നെ തല്ലും. തല്ലും എന്നുപറഞ്ഞാ തല്ലും. എന്ന് യുവാവ് വീഡിയോയിൽ പറയുന്നു. എന്നാൽ വീഡിയോയിൽ കാണുന്ന യുവാവ് ഈരാറ്റുപേട്ടക്കാരനാകാൻ സാദ്ധ്യതയില്ലെന്ന് പി.സി. ജോർജ് പ്രതികരിച്ചു. അയ്യാളെ ഞാൻ കണ്ടിട്ടില്ല. അവൻ പറയുന്നിടത്ത് ഞാൻ ചെല്ലാം, തന്റേടമുണ്ടെങ്കിൽ തല്ലട്ടെ. എസ്.ഡി.പി.ഐ എന്ന തീവ്രവാദ സംഘടന മനപൂർവ്വം മുസ്ലീം സമുദായത്തെ മുഴുവൻ ഞാൻ ചീത്ത പറഞ്ഞു എന്ന് കളളപ്രചരണം നടത്തി തനിക്കെതിരായി വോട്ടുചെയ്യിച്ചു എന്നും ജോർജ് പറഞ്ഞു. ഇതിന് പിസി ജോർജിന്റെ മറുപടി ഇങ്ങനെ: ‘ എന്റെ മേത്ത് തൊട്ടാൽ ഒന്നിനെയും ഞാൻ ബാക്കി വച്ചേക്കില്ല. ഈ പട്ടികളെയൊന്നും എനിക്ക് ഭയമില്ല. എല്ലായിടത്തും വിളിച്ച്‌ തട്ടിക്കളയും..കൊന്നുകളയും എന്നൊക്കെ പറയുന്നുണ്ട്…നെറ്റ് കോളാണ്. അവന്റെ വാപ്പായെ തല്ലുവെന്ന് പറഞ്ഞേര്.. ഈരാറ്റുപേട്ടയിൽ കൂടി നാളെ നടന്നുതന്നെ പോകുന്നുണ്ട്..എന്തു ചെയ്യുമെന്ന് കാണട്ടെ..എനിക്ക് പേടിയില്ല..എന്റെ മണം അടിച്ചാൽ അവനൊക്കെ പേടിക്കുവല്ലോ…വെറുത വീഡിയോയിൽ ഉളുപ്പടിക്കുന്നതല്ലാതെ….അവന് ധൈര്യമുണ്ടേൽ എന്നെ വിളിക്കട്ടെ.. അവൻ പറയുന്നിടത്തോട്ട് ചെല്ലാം…അവനെന്താ ചെയ്യുന്നതെന്ന് കാണട്ടെ..തല്ലുന്നോന്ന് കാണാം താൻ പൊലീസ് സംരക്ഷണം ആവശ്യപ്പെടില്ലെന്നും അവനെയൊക്കെ മര്യാദ പഠിപ്പിക്കാനുള്ള ആംപിയർ തനിക്കുണ്ടെന്നും പിസി ജോർജ് പറഞ്ഞു. പരാതി കൊടുക്കേണ്ട കാര്യമെന്താ..ഇവനെയൊക്കെ അടിച്ചു മര്യാദ പഠിപ്പിക്കാൻ എനിക്കറിയാമല്ലോ.. ഒറ്റയൊരുത്തന് നേരിട്ട് വരാൻ ധൈര്യമില്ല…നെറ്റ് ഫോണിലല്ലാതെ നേരിട്ട് ഫോണിലാണെങ്കിലും വർത്തമാനം പറയട്ടെ തന്റേടം ഉണ്ടെങ്കിൽ..തല്ലും കൊല്ലുമെന്ന് പറഞ്ഞാ ആരുപേടിക്കാനാ..പട്ടി… അവനെയൊക്കെ ആരാ മൈൻഡാ ചെയ്യുന്നെ..എനിക്ക് ഭയമില്ല…ഒരുത്തനും എന്നെ തല്ലത്തില്ല..നമുക്ക് കാണാം..അവൻ തല്ലിയേച്ച്‌ കിടന്നുറങ്ങുന്ന പ്രശ്‌നമില്ല..എന്നെ തല്ലട്ടെ അവന്റെ ജീവിതം കളയും ഞാൻ.’