ന്യൂഡെല്‍ഹി: കൊറോണ രോഗികളുടെ ചികിത്സക്കായി ഇനി മുതല്‍ മെഡിക്കല്‍ ഇന്റേണുകളേയും നിയോഗിക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പരിചരണത്തിന് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യം വേണ്ടിയാതിനാലാണ് പുതിയ തീരുമാനം.
എംബിബിഎസ് അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെ രോഗ ലക്ഷണങ്ങള്‍ കുറവുള്ള രോഗികളുടെ പരിചരണത്തിനായി ആയിരിക്കും നിയോഗിക്കുക. ടെലി കണ്സല്ട്ടേഷന് വിഭാഗത്തിലും വിദ്യാര്‍ത്ഥികളെ ഉപയോഗപ്പെടുത്തും.
നിലവിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി ഭാരം കുറയ്ക്കുയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്. സേവനത്തിനായി മുന്നോട്ട് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ സര്‍ക്കാര്‍ മേഖലയിലെ ജോലിക്ക് മുന്‍ഗണ ലഭിക്കും.
ബിഎസ് സി, ജിഎന്‍എം യോഗ്യതയുള്ള നേഴ്സുമാരെയും കൊറോണ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മുതിര്‍ന്ന ഡോക്ടര്‍മാരുടേയും നേഴ്സുമാരുടേയും കീഴില്‍ ആയിരിക്കും നിയമനം. കൊറോണ ഡ്യൂട്ടിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വാക്സിനേഷനും ഉറപ്പ് നല്‍കും.