കൊറോണ ബാധിച്ചു മരിച്ചയാളുടെ സഹോദരനെ ക്വാറന്റീനിലാക്കാൻ ശ്രമം ; ഡോക്ടർമാരെയും പോലീസിനെയും ജനക്കൂട്ടം ആക്രമിച്ചു

ലക്നൗ: കൊറോണ ബാധിച്ചു മരിച്ചയാളുടെ സഹോദരനെ ക്വാറന്റേനിൽ ആക്കാൻ ശ്രമിച്ച ആരോഗ്യ പ്രവർത്തകരെയും പോലീസ് ഉദ്യോഗസ്ഥരും ജനക്കൂട്ടം ആക്രമിച്ചു. ആക്രമണത്തിൽ രണ്ട് ഡോക്ടർമാർക്കും നാല് പോലീസുകാർക്കും ഗുരുതര പരിക്കേറ്റു. യുപിയിലെ മൊറാദാബാദിലെ നാഗ്‌ഫാനിയിലാണ് സംഭവം നടന്നത്.

കൊറോണ ബാധിച്ചു തിങ്കളാഴ്ച മരിച്ചയാളുടെ സഹോദരന് പനിയും ജലദോഷവും തുടങ്ങിയ കൊറോണ വൈറസ് ലക്ഷണങ്ങളും കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ
ക്വാറന്റേനിൽ പ്രവേശിപ്പിക്കാൻ വന്നതാണ് ആരോഗ്യ പ്രവർത്തകരും പോലീസുകാരും. എന്നാൽ 100 ഓളം വരുന്ന ഒരു സംഘം നാവിഫാനിയിലെത്തിയ രണ്ട് ആംബുലൻസുകളും പോലീസ് വാഹനങ്ങളും തടയുകയും കല്ലെറിയുകയുമാണ് ചെയ്തത്. ആരോഗ്യ പ്രവർത്തകരുടെയും പോലീസുകാരുടെയും വീടിനു നേരെയും ഇവർ കല്ലെറിഞ്ഞു. മെഡിക്കൽ ടീമിന്റെ സുരക്ഷാ ജാക്കറ്റുകളും അക്രമികൾ വലിച്ചുകീറി. സംഭവുമായി ബന്ധപ്പെട്ട് 10 സ്ത്രീകൾ ഉൾപ്പെടെ 25 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ അപലപിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദേശീയ സുരക്ഷാ നിയമപ്രകാരം (എൻ‌എസ്‌എ) ആക്രമണം നടത്തിയവർക്കെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ടു.

144-ാം വകുപ്പ് ലംഘിക്കപ്പെട്ടുവെന്നും ഇതിന് ഉത്തരവാദികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും എതിരെ എപിഡെമിക് ഡിസീസ് ആക്റ്റ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട് എന്നിവ ചുമത്തുമെന്നും എസ്എസ്പി അമിത് പതക്
പറഞ്ഞു.