കൊവാക്സിൻ നിറച്ച ട്രക്ക് ഉപേക്ഷിച്ച നിലയിൽ; കണ്ടെത്തിയത് രണ്ട് ലക്ഷത്തിലധികം ഡോസ്

ഭോപ്പാൽ: രണ്ട് ലക്ഷത്തിലധികം കൊറോണ വാക്സിൻ ഡോസുമായി ട്രക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ നാർസിങ്പൂരിലെ കരേലി ബസ് സ്റ്റാൻഡിന് സമീപമാണ് ട്രക്ക് കണ്ടെത്തിയത്. 2,40,000 ഡോസ് കൊവാക്സിൻ ആണ് ഈ ട്രക്കിൽ ഉണ്ടായിരുന്നത്. രാജ്യത്ത് വാക്സീൻ ക്ഷാമം തുടരുന്നതിനിടെയാണ് സംഭവം.

ട്രക്ക് ഡ്രൈവറേയും സഹായിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവറുടെ മൊബൈൽ അടുത്തുള്ള കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ട്രക്കിൻ്റെ എയർകണ്ടീഷൻ പ്രവർത്തിച്ചിരുന്നതിനാൽ വാക്സിൻ സുരക്ഷിതമായിരിക്കുമെന്നാണ് നിഗമനം. എട്ട് കോടി രൂപയോളം രൂപ വിലമതിക്കുന്നതാണ് ലോറിയിൽ കണ്ടെത്തിയ വാക്സിൻ. രാജ്യത്ത് വാക്സിൻ ക്ഷാമം തുടരുന്നതിനിടെയാണ് സംഭവം.

അതേസമയം, മൂന്ന് ദിവസത്തിനുള്ളിൽ 17 ലക്ഷം ഡോസ് വാക്സീൻ കൂടി സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. നിലവിൽ 79 ലക്ഷം ഡോസ് സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു