കൊറോണ രണ്ടാം വ്യാപന തരംഗം നേരിടുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടതായി ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് ജൂറിസ്റ്റ്

ജനീവ: കൊറോണയുടെ രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ രൂക്ഷ വിമര്‍ശനവുമായി ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് ജൂറിസ്റ്റ്. ഇത്തരമൊരു നിര്‍ണ്ണായക ഘട്ടത്തെ നേരിടേണ്ടി വരുമെന്ന് ഉറപ്പായിരുന്നിട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ട മുന്‍കരുതലല്‍ സ്വീകരിച്ചില്ലെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. കൊറോണ രണ്ടാം ഘട്ടത്തെ നേരിടുന്നതില്‍ പൂര്‍ണ പരാജയമാണ് സംഭവിച്ചതെന്നും കമ്മീഷന്‍ പറയുന്നു.

ഓക്‌സിജന്‍ വിതരണം, ആശുപത്രി കിടക്കകള്‍, മരുന്നുകള്‍ എന്നിവ സംബന്ധിച്ച കോടതി ഉത്തരവുകള്‍ പാലിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണ്. കൊറോണ പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തിന്റെ ആഘാതം വലുതാണ്. ഇത് രാജ്യത്തെ ജനങ്ങളില്‍ രോഗബാധിരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധന ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

ഉയര്‍ന്ന തോതിലുള്ള അണുബാധയും മരണവും അനുഭവിക്കുകയും ചെയ്യും. ഇതിന് ഇന്ത്യന്‍ സര്‍ക്കാര്‍ അടിയന്തിരമായി പരിഹാരം കാണണം, ”ഐസിജെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വൈദ്യസഹായം, വാക്‌സിനുകള്‍ എന്നിവ സംബന്ധിച്ച ജുഡീഷ്യല്‍ ഉത്തരവുകള്‍ പാലിക്കണമെന്നും കേന്ദ്രത്തോടും സംസ്ഥാന സര്‍ക്കാരുകളോടും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. പ്രതിദിനം 1,500 മുതല്‍ 3,000 വരെ മരണങ്ങള്‍ സംഭവിക്കുന്നു. പ്രവചനപരമായ സാഹചര്യം ആയിരുന്നു ഇന്ത്യയിലേത്. പകര്‍ച്ചവ്യാധിയുടെ ഭീകരമായ പ്രത്യാഘാതവും മരണനിരക്കും ഒഴിവാക്കാവുന്നതായിരുന്നു.

എന്നാല്‍ ഇപ്പോഴുള്ള സ്ഥിതി ദുരന്തത്തിന്റെ ആക്കം കൂട്ടുന്നുവെന്ന് ഐസിജെ സെക്രട്ടറി ജനറല്‍ സാം സരിഫി പറഞ്ഞു. ഏപ്രില്‍ 15 മുതല്‍ ഇന്ത്യയില്‍ പ്രതിദിനം 2,00,000 ല്‍ പരം കേസുകള്‍ റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. പല ആശുപത്രികളും പരിമിതമായ സാഹചര്യങ്ങളുടെ പേരില്‍ രോഗികള ഒഴിവാക്കുന്നു.

ഓക്‌സിജന്‍ വിതരണം തീര്‍ന്നുപോയാല്‍ മരണമുണ്ടായാല്‍ അപകടസാധ്യത സ്വീകരിക്കുന്ന ഫോമുകളില്‍ ഒപ്പിടാന്‍ ചില ആശുപത്രികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗവണ്‍മെന്റിന്റെ പരാജയങ്ങള്‍ കോടതികളില്‍ സഹായം തേടാന്‍ ആളുകളെ പ്രേരിപ്പിച്ചതായും ഐസിജെ പ്രസ്താവനയില്‍ പറയുന്നു.