തായ്‌പേയ്: കൊറോണ മഹാമാരിയിൽ തകർന്ന ഇന്ത്യൻ ജനതക്ക് സഹായവുമായി കൂടുതൽ രാജ്യങ്ങൾ രംഗത്ത്. തായ്വാനാണ് ഒടുവിലായി സഹായം എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തത്. വൈകാതെ തന്നെ ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റു മെഡിക്കൽ ഉപകരണങ്ങളും ഇന്ത്യയിലേക്ക് അയക്കുമെന്ന് തായ്‌വാൻ ഉറപ്പുനൽകി.
‘ഓക്സിജൻ കോൺസെൻട്രേറ്ററുകളും മറ്റു ഉപകരണങ്ങളും ഉൾപ്പെടുന്ന ഞങ്ങളുടെ ആദ്യത്തെ കയറ്റുമതി ഈ ആഴ്ച അവസാനിക്കുന്നതിന് മുൻപ് ചൈന എയർലൈൻസ് വിമാനത്തിൽ പുറപ്പെടുമെന്ന് തായ്‌വാൻ ഉപ വിദേശകാര്യ മന്ത്രി മിഗുവൽ സാവോ അറിയിച്ചു.
‘കൊറോണ പ്രതിസന്ധികളെ മറികടക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണക്കാൻ തായ്‌വാൻ പ്രതിജ്ഞാബദ്ധരാണ്. ‘ തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ തായ്‌വാൻ വിദേശകാര്യ മന്ത്രി ജോസഫ് വു, ഇന്ത്യ – തായ്‌പേയ് അസോസിയേഷൻ ഡയറക്ടർ ജനറൽ ഗൗരംഗലാൽ ദാസിന് കൊറോണയ്ക്കേതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. കൂടാതെ അടിയന്തരാവശ്യത്തിനുള്ള മെഡിക്കൽ ഉപകരണങ്ങൾ വേഗത്തിൽ വിതരണം ചെയ്യാനായി മന്ത്രാലയം പ്രാദേശിക കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കൊറോണയ്ക്കേതിരായ പോരാട്ടത്തിന് ഇന്ത്യക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയതായി യുഎസ് പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ചൈനീസ് അംബാസഡറുടെ ട്വീറ്റ് വന്നത്. ഇന്ത്യക്ക് സഹായം അയക്കുന്നതിൽ അമേരിക്ക കാലതാമസം വരുത്തിയെന്ന് ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള മാധ്യമങ്ങൾ കുറ്റപ്പെടുത്തിയിരുന്നു. പിന്നീടാണ് യുഎസ് സഹായം എത്തിയത്.