ന്യൂഡെല്‍ഹി: കൊറോണ വാക്സിനേഷന്‍ ലഭ്യമാകുന്നതിന് രജിസ്റ്റര്‍ ചെയ്യാനുള്ള കോവിന്‍ പോര്‍ട്ടലില്‍ വന്ന തകരാറുകള്‍ പരിഹരിച്ചതായി അധികൃതര്‍. ആരോഗ്യ സേതു ആപ് അ്ധികൃതരാണ് പോര്‍ട്ടലിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി ട്വീറ്ററിലൂടെ അറിയിച്ചത്.
രാജ്യത്ത് പതിനെട്ട് വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാകുന്നതിന് ഏപ്രില്‍ 28ന് വൈകുന്നേരം നാല് മണി മുതലായിരുന്നു രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. എന്നാല്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ തന്നെ പോര്‍ട്ടല്‍ പ്രവര്‍ത്തന തകരാര്‍ നേരിട്ടു. ഇതേ തുടര്‍ന്ന് നിരവധി പേര്‍ ട്വീറ്ററിലൂടേയും മറ്റും പരാതി ഉന്നയിച്ചിരുന്നു.
അതേസമയം ആദ്യ ദിവസം തന്നെ 76.65 ലക്ഷം പേര്‍ വാക്‌സിനായി രജിസ്റ്റര്‍ ചെയ്തതായി ആണ് റിപ്പോര്‍ട്ട്. ദേശീയ ആരോഗ്യ അതോറിറ്റി സിഇഒ ആര്‍എസ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനങ്ങള്‍ വാക്‌സിന്‍ ഉദ്പാദകര്‍ക്ക് ഓര്‍ഡറുകള്‍ നല്‍കികൊണ്ട് ഇരിക്കുന്നതായും വാക്‌സിന്‍ എത്തുന്ന മുറയ്ക്ക് വിവരങ്ങള്‍ കോവിനില്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.