ഡെൽഹി ഭരണം ഏറ്റെടുത്ത് കേന്ദ്ര സർക്കാർ; മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പകരം ലഫ്റ്റന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലി അധികാര കേന്ദ്രം; സര്‍ക്കാര്‍ ഉത്തരവിറങ്ങി

ന്യൂഡെൽഹി: ഡെൽഹിയിൽ മുഖ്യമന്ത്രിക്ക് പകരം ലെഫ്റ്റനൻ്റ് ഗവർണർക്ക് ഇനി അധികാരം. ‘ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ദില്ലി’ നിയമത്തിലെ വ്യവസ്ഥകള്‍ ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ഇനി മുതൽ അധികാരം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനല്ല, പകരം ലഫ്റ്റന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന് ആയിരിക്കും.

കൊറോണ വ്യാപനം അതിരൂക്ഷമാവുകയും പ്രതിരോധം പാടെ പാളുകയും ചെയ്തതതോടെ ഡെല്‍ഹിയില്‍ തിരഞ്ഞെടുക്കപ്പെട്ട കെജ്രിവാള്‍ സര്‍ക്കാരിന് പകരം ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഡെല്‍ഹിയുടെ സര്‍ക്കാരായി മാറി.

സംസ്ഥാന സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ അധികാരങ്ങള്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കുന്ന ബില്‍ 2021 മാര്‍ച്ച്‌ 15നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ബില്‍ ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയത്.

മാര്‍ച്ച്‌ 28ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഭേദഗതി ബില്ലില്‍ ഒപ്പുവെച്ചിരുന്നു. ഈ നിയമമാണ് കൊറോണ സ്ഥിതി രൂക്ഷമായി സാഹചര്യത്തിലല്‍ പ്രാബല്യത്തിലാക്കി കേന്ദ്രം ഉത്തരവിറക്കിയത്. സ്ഥിതി കൈകാര്യം ചെയ്യാന്‍ സാധിക്കില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ ഏല്‍പ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ഡെല്‍ഹി ഹൈക്കോടതി കെജ്രിവാളിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.