ന്യൂഡെൽഹി: രാജ്യത്ത് കൊറോണ രോഗബാധ അതിതീവ്രമായി തുടരുന്നു. 3,62,770 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ സ്ഥിരീകരിച്ചത്. 3286 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കൊറോണ കേസുകളും മരണവും റിപ്പോർട്ട് ചെയ്തതെന്നതും ആശങ്ക വർധിപ്പിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 15 സംസ്ഥാനങ്ങളിൽ 10,000ലധികം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. 66,538 പ്രതിദിന രോഗികളുള്ള മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. യു.പി, കേരള, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ 30,000ലധികം രോഗികളുണ്ട്.
കണക്കുകൾ പ്രകാരം യു.എസിലാണ് ഏറ്റവും കൂടുതൽ ആളുകൾ കൊറോണ ബാധിച്ച് മരിച്ചത്. 5.27 ലക്ഷം പേർക്കാണ് യു.എസിൽ കോവിഡ് മൂലം ജീവൻ നഷ്ടമായത്. 3.92 ലക്ഷം മരണവുമായി ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. മെക്സികോയിൽ കൊറോണയുമായി ബന്ധപ്പെട്ട 2.15 ലക്ഷം മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തു.