തിരുവനന്തപുരം: സംസ്ഥാനത്ത് വീടിന് പുറത്തിറങ്ങുന്നവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. എല്ലാവരും മാസ്ക് നിര്‍ബന്ധമായി ധരിച്ച രാജ്യങ്ങളില്‍ കൊറോണ വ്യാപനത്തില്‍ കാര്യമായ കുറവു സംഭവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എല്ലാവരും മാസ്ക് ധരിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ചത്. പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മാസ്ക് ഉപയോഗിക്കണം. എല്ലാ സ്ഥലത്തും സാനിറ്റൈസറും കൈ കഴുകാനുള്ള സൗകര്യവും ഒരുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.